തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ; ആരാധകന് ധ്യാനിന്റെ മറുപടി

തനിക്ക് തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ തടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനാണ് അദ്ദേഹത്തിന്റെ മറുപടി പുതിയ സിനിമകള്‍ക്കായി താന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും വര്‍ക്ക് ഔട്ട് ആരംഭിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.

മുമ്പൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇന തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. . ‘അടി കപ്യാരെ കൂട്ടമണി 2′ വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്ക്കേണ്ടി വരും.

അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്നറെ വച്ചിട്ടുണ്ട്. അവന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ധ്യാനിന്റെ പുതിയ ചിത്രം പ്രകാശന്‍ പറക്കട്ടെ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഷഹദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

ദിലീഷ് പോത്തന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'