ഇവള്‍ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാന്‍ പെട്ടെന്ന് ആലോചിച്ചു, പെട്ടെന്ന് തന്നെ സിനിമ ഓഫാക്കി: ധ്യാന്‍ ശ്രീനിവാസന്‍

മലയാളികളുടെ പ്രിയ യുവ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൂന്നര വയസ്സുകാരിയായ തന്റെ മകള്‍ ഒരു സിനിമ കണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ധ്യാന്‍ മനസ്സുതുറന്നിരുന്നു. കുട്ടികള്‍ക്ക് ഹൊറര്‍ , ത്രില്ലര്‍ സിനിമകള്‍ കണ്ടാല്‍ പേടിച്ചാലോ എന്ന് വിചാരമുണ്ടായിരുന്നെന്നും മകളുടെ മറുപടി തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.

‘സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ എല്ലാ സിനിമയും മകളെയും കാണിക്കാറുണ്ട്. ഹൊറര്‍ സിനിമ, ത്രില്ലര്‍ തുടങ്ങി എല്ലാം കാണിക്കും. പിന്നെ എപ്പോഴെങ്കിലും കണ്ടിട്ട് പേടിക്കേണ്ടല്ലോ കരുതിയാണ്. ചിലരൊന്നും കുട്ടികളെ ആദ്യമൊന്നും ഇത്തരം സിനിമകള്‍ കാണിക്കില്ല.

ഞാന്‍ നേരെ തിരിച്ചാണ് ആലോചിക്കുന്നത്. ഇത് സിനിമയാണ് റിയാലിറ്റി അല്ല എന്നൊക്കെ പറഞ്ഞാല്‍ അവള്‍ക്കിപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട്. പൊലീസ് വരും അയാള്‍ മരിച്ചു എന്നൊക്കെ അവള്‍ക്ക് ഞാന്‍ പറഞ്ഞ് കൊടുക്കുകയാണ്. എനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് അവളും പറയുന്നുണ്ട്.

പെട്ടെന്ന് എന്നോട് പറഞ്ഞു, കൊലപാതകി ഒരു മണ്ടനാണെന്ന്. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. പൊലീസ് ഫിംഗര്‍ പ്രിന്റ് ചെക്ക് ചെയ്യുന്നതൊക്കെ അവള്‍ക്ക് അറിയാം. ഞാന്‍ തന്നെ പറഞ്ഞു കൊടുത്തതാണ്. എപ്പോഴോ പറഞ്ഞു കൊടുത്ത കാര്യം എനിക്ക് ഓര്‍മ്മ ഇല്ലായിരുന്നു. ഫിംഗര്‍ പ്രിന്റ്‌സിന്റെ കാര്യം എന്താണെന്ന് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍,

പപ്പാ… കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാല്‍ ഫിംഗര്‍ പ്രിന്റ് കിട്ടില്ലെന്ന് അവള്‍ പറഞ്ഞു. ആ മറുപടി എന്നെ അതിശയിപ്പിച്ചു. ഇവള്‍ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാന്‍ പെട്ടെന്ന് ആലോചിച്ചു, മൂന്നര വയസ് ആയിട്ടേ ഉള്ളൂ, ഗ്ലൗസ് ഇട്ട് കഴിഞ്ഞാന്‍ ഫിംഗര്‍ പ്രിന്റ്‌സ് വരില്ലെന്ന് അവള്‍ക്ക് അറിയാം. പെട്ടെന്ന് തന്നെ ഞാന്‍ ആ സിനിമ ഓഫാക്കി. ധ്യാന്‍ ചിരിയോടെ പറയുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി