എനിക്ക് അവസരം കിട്ടുന്നത് താരപുത്രന്‍ ആയതിനാല്‍.. അത് അംഗീകരിക്കുന്നു, പക്ഷെ: ധ്രുവ് വിക്രം

താരപുത്രന്‍ ആയതിനാലാണ് തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നതെന്ന് നടന്‍ ധ്രുവ് വിക്രം. സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ മകനായ ധ്രുവ് തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ റീമേക്കായ ‘ആദിത്യ വര്‍മ’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് വിക്രമിനൊപ്പം ‘മഹാന്‍’ എന്ന സിനിമയിലും വേഷമിട്ടു. മാരി സെല്‍വരാജിന്റെ ‘ബൈസണ്‍’ ആണ് ധ്രുവിന്റെ പുതിയ ചിത്രം.

ബൈസണിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ സംസാരിക്കവെയാണ് ധ്രുവ് നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ചത്. ”ഞാന്‍ ഒരു സ്റ്റാര്‍ കിഡ് ആണ്, അത് വഴി അവസരങ്ങള്‍ കിട്ടുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ആളുകള്‍ എന്നെ സ്വീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ഇന്ത്യന്‍ സിനിമയില്‍ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.”

”അതുവരെ ഞാന്‍ എന്റെ ജോലി തുടര്‍ന്നു കൊണ്ടേയിരിക്കും” എന്നാണ് ധ്രുവ് പറഞ്ഞത്. അതേസമയം, മികച്ച പ്രതികരണമാണ് ബൈസണ് ലഭിക്കുന്നത്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചര്‍ച്ചയാകുന്നുണ്ട്. അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, പശുപതി, കലൈയരസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഒരു കബഡി പ്ലേയര്‍ ആയാണ് ധ്രുവ് ചിത്രത്തില്‍ വേഷമിട്ടത്. ഒക്ടോബര്‍ 17ന് തിയേറ്ററിലെത്തിയ ചിത്രം 17 കോടിക്കടുത്ത് കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. 10 കോടിയാണ് സിനിമയുടെ ബജറ്റ്. സംവിധായകന്‍ പാ രഞ്ജിത്ത്, സമീര്‍ നായര്‍, ദീപക് സൈഗല്‍, അദിതി ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്