രണ്ട് തവണ ഞാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്, അതും പുറത്ത് പറയാന്‍ പറ്റാത്ത കാരണത്തിന്.. പൊലീസുകാര്‍ വിളിക്കുമ്പോള്‍ പേടിയാണ്: ധര്‍മജന്‍

രണ്ട് തവണ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് താന്‍ എന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്താണ് ധര്‍മജന്‍ സംസാരിച്ചത്. ഒരുപാട് തവണ ജയിലില്‍ പാരിപാടി അവതരിപ്പിക്കാന്‍ വന്നിട്ടുണ്ട്. അത് കൂടാതെ താന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്.

”ഒത്തിരി പൊലീസ് പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും എന്തെങ്കിലും പരിപാടികള്‍ക്കായിട്ട് വിളിക്കും.”

”പക്ഷെ വലിയൊരു കാര്യം എന്ന് പറഞ്ഞാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവിശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് പ്രാവിശ്യം. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും.”

”പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു പ്രാവിശ്യം. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.”

”കേരളത്തിലെ ഒരുമാതിരിപെട്ട ജയിലുകളില്‍ ഒക്കെ പ്രോഗ്രാം ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാനും പിഷാരടിയും കണ്ണൂരും തിരവന്തപുരത്തും ഒക്കെ ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ട്” എന്നാണ് ധര്‍മജന്‍ പറയുന്നത്. ഇതിനൊപ്പം ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം