ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കെ.പി.സി.സിക്ക് കത്ത്? പ്രതികരിച്ച് താരം

താനൊരു സീറ്റ് മോഹിയല്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഉണ്ടാകുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ല, കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ധര്‍മജന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഈ കത്തിനെക്കുറിച്ച് അറിയില്ലെന്ന് അവരെല്ലാം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മണ്ഡലത്തിലെ രണ്ടു പേരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ താന്‍ നില്‍ക്കൂ. അതില്‍ ആര്‍ക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ യാതൊരു എതിര്‍പ്പുമില്ല.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. താരത്തെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാവുകയും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് പാര്‍ട്ടിക്ക് ആക്ഷേപകരമാണെന്നും ആണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍