ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം: ധര്‍മജന്‍ ബോള്‍ഗാട്ടി

നടന്‍ ദിലീപ് സ്വന്തം ചേട്ടനെ പോലെയാണെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് മനോര ന്യൂസിന്റെ നേരെ ചൊവ്വയില്‍ ധര്‍മജന്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം എന്ന് ധര്‍മജന്‍ പറയുന്നു.

സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. തന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. “ദിലീപിനെ വിട്ടു കേട്ടോടാ” എന്ന് നാദിര്‍ഷ ഇക്ക വിളിച്ചു പറയുമ്പോള്‍ വീട്ടില്‍ പെയിന്റ് ചെയ്തു കൊണ്ട് നില്‍ക്കുകയാണ്.

ഇത് കേട്ടതും നില്‍ക്കുന്ന വേഷത്തില്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. അന്ന് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല.

തിരഞ്ഞെടുപ്പ് കാലത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകാം. മെസ്സേജുകള്‍ ഒന്നും താന്‍ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് ധര്‍മജന്‍ പറയുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍