എന്നെ കുടുക്കിയത് വീട്ടുകാര്‍ തന്നെയാകാം: തുറന്നു പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. ആ പ്രശ്‌നത്തില്‍ തന്നെ കുടുക്കിയത് വീട്ടുകാര്‍ തന്നെയാകാം എന്നാണ് ധന്യ പറയുന്നത്.

“ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല. പിന്നില്‍ അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ഞാന്‍ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്നു പെട്ടു എന്നതാണ് സത്യം. അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്‍പര്യമുള്ളവര്‍ ഉണ്ടായിരുന്നു. ഒരു പക്ഷേ, വീട്ടുകാര്‍ തന്നെ ആയിരിക്കാം. എനിക്ക് അങ്ങനെ ഫീല്‍ ചെയ്തു. അവരവരുടെ കുറ്റങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാകാം. എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതരാക്കുക എന്നു തോന്നിക്കാണും.”

“നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവര്‍കം ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ചു നിര്‍ത്തി. ഇപ്പോള്‍ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട്. ഭര്‍ത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോള്‍ എന്റെ ലോകം. എനിക്ക് ഇനി അതുമതി.” വനിതയുമായുള്ള അഭിമുഖത്തില്‍ ധന്യ പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍