വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് അവർ ചോദിച്ചു പക്ഷേ; അനുഭവം പങ്കു വെച്ച് ദേവൻ

രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ  ദേവൻ. ഈയിടെ നടന്റെ നവ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചത് വലിയ വാർത്തയായിരുന്നു.  ഇപ്പോഴിതാ പീരുമേട്ടിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

കേരള കൗമുദി ഓൺലൈനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോൾ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ദേവന്റെ വാക്കുകൾ

അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ചിലർ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന്  ചോദിച്ചു. അതൊന്നും ഞാൻ കണക്കാക്കിയില്ല.

അവിടെ ചെന്നപ്പോൾ അവർ ചോദിച്ചു സാറും ഞങ്ങളുടെ സെൽഫി എടുക്കാൻ വന്നതാണോയെന്ന്. അല്ലെന്ന് ഞാൻ പറഞ്ഞു.  അവർ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോൾ പോലും ദുർഗന്ധം വമിക്കുന്ന അത് എങ്ങനെയാണ് കഴിക്കുക. വേശ്യകൾ എന്ന് അവരെക്കുറിച്ച് ചിലർ പറഞ്ഞതിനെ കുറിച്ചും ഞാൻ സൂചിപ്പിച്ചു. പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ പുറത്തു വന്നു പറഞ്ഞു അതെ ഞാൻ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ വലുതല്ല മാനം എന്ന്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം