സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ ഇപ്പോള്‍ തിരിച്ചറിയാന്‍ പോലും കഴിയാതെയായി: ദീപിക പദുകോണ്‍

തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച കോവിഡ് മഹാമാരിയെ കുറിച്ച് ദീപിക പദുകോണ്‍ മനസ്സ് തുറക്കുകയാണ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍. 2021 മെയ് മാസത്തിലാണ് ദീപിക പദുകോണിന് കോവിഡ് ബാധിച്ചത്.

‘കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വളരെയധികം മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണില്‍ ഭര്‍ത്താവ് റണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടാമത്തെ ലോക്ക്ഡൗണില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവര്‍ക്കും രോഗം ബാധിക്കുന്നത്.

ആദ്യത്തെ ലോക്ക്ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയായിരുന്നു എല്ലാവരും. കൂടാതെ, പുതിയ സാഹചര്യത്തില്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗണും വ്യത്യസ്തമായിരുന്നു. കാരണം ഞാനടക്കം കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കോവിഡ് ബാധിതരായി.

കോവിഡ് എന്റെ ജീവിതം തന്നെ മാറ്റി. സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. വിചിത്രമായ രോഗമാണ് കോവിഡ്. കാരണം നിങ്ങളുടെ ശരീരവും മനസ്സും വ്യത്യസ്തമായി അനുഭവപ്പെടും.അസുഖം ബാധിച്ചിരുന്ന സമയത്ത് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. എന്നാല്‍ മാനസ്സ് അസ്വസ്ഥമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് രണ്ട് മാസം വിട്ടു നില്‍ക്കേണ്ടി വന്നു. അതായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട്’- ദീപിക പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍