അശ്വിൻ പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്ന് യുവതി; വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെ അവഹേളിക്കാൻ ശ്രമിച്ച യുവതിക്ക് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ദിയയുടെ ഭർത്താവ് രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇതിനാണ് ദിയ മറുപടി നൽകിയിരിക്കുന്നത്.

ഒരു ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇതിന് പിന്നാലെ മറുപടിയുമായി ദിയ എത്തുകയായിരുന്നു.

‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് പാക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്’ എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്. ഇതിന് ‘വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല’ എന്നായിരുന്നു ദിയയുടെ മറുപടി.

ദിയയുടെ മറുപടി ഇതിനോടകം ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് മറുപടിക്ക് ലഭിച്ചിരിക്കുന്നത്. ദിയയ്ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്.

Latest Stories

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!