പെണ്ണുങ്ങള്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ കഴിയുന്ന വസ്തുവല്ല.. ബഹുമാനിക്കാന്‍ പഠിക്ക്: ഗോപി സുന്ദര്‍

പെണ്ണ് പിടിയന്‍ എന്ന അധിക്ഷേപ കമന്റിനോട് പ്രതികരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഗോപി സുന്ദറിന്റെ മറുപടി. മോശമായ കമന്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ എത്തിയ കമന്റുകളോടും ഗോപി പ്രതികരിച്ചിട്ടുണ്ട്.

മണിക്കുട്ടന്‍ മണികണ്ഠന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് വന്നത്. ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെയാണ്, ”നിനക്ക് പിടിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ റെസ്‌പെക്ട് ചെയ്യാന്‍ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങള്‍ മണി മണ്ടന്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഓടിക്കാനോ കഴിയുന്ന വസ്തു അല്ല.”

”ജീവനുള്ള ഒരു മനുഷ്യന് ജന്മം നല്‍കാന്‍ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടിയായി മാത്രം കാണാന്‍ കഴിയുന്നതില്‍ എനിക്ക് അത്ഭുതമില്ല എന്റെ മണി മണ്ടാ”. മണിമണ്ടന്‍മാരെ ഇതിലേ, ഇതാണ് നിങ്ങള്‍ക്കുള്ള സ്ഥലം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, സുഹൃത്തുക്കള്‍ക്കൊപ്പം ഗോപി സുന്ദര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ എപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവറുണ്ട്. അടുത്തിടെ മോഡല്‍ ഷിനു പ്രേമിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമായിരുന്നു അടുത്തിടെ സൈബര്‍ ആക്രമണം നേരിട്ടത്. പിന്നാലെ വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി