രഞ്ജിത്ത് നടത്തിയത് അനാവശ്യ പ്രസ്താവന: വേണു

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ തൂവാനത്തുമ്പികൾക്ക് സ്ഥാനമുണ്ട്.

അടുത്തിടെ ചിത്രത്തിലെ തൃശ്ശൂർ ഭാഷയെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ വാർത്തയായിരുന്നു. തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശ്ശൂർ ഭാഷ വളരെ ബോറാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് പത്മരാജന്റെ മകൻ അനന്തപത്മനാഭനും അൽഫോൺസ് പുത്രനും തുടങ്ങീ നിരവധി പേർ പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഛായാഗ്രഹകനും സംവിധായകനുമായ വേണു. വിമർശനങ്ങൾ എപ്പോഴും ആവശ്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ രഞ്ജിത്ത് നടത്തിയത് അനാവശ്യ പ്രസ്താവന മാത്രമാണെന്നും വേണു പറയുന്നു.

“വിമർശനങ്ങൾ തീർച്ചയായും ആവശ്യമാണ്. വിമർശിക്കാനുള്ള അവകാശം ഏതൊരു പ്രേക്ഷകനുമുണ്ട്. എന്നാൽ രഞ്ജിത് നടത്തിയതിനെ വിമർശനമെന്ന് പറയാനാകില്ല. വെറും അനാവശ്യ പ്രസ്‌താവന മാത്രമാണ് അത്. ഒരു പ്രസക്തിയുമില്ലാത്ത കാര്യമാണ് രഞ്ജിത് പറഞ്ഞത്.

വലിയ സിനിമകളിൽ പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കഷ്‌ടപ്പെടുന്നത്. വളരെ ചലഞ്ചിങ് ആണെന്ന് പറയാം. രാജീവ് മേനോൻ്റെ മിൻസാരക്കനവ് എന്ന സിനിമയാണ് ഞാൻ അത്തരത്തിൽ വർക്ക് ചെയ്‌ത ആദ്യത്തെ സിനിമ. അതിലെ വെണ്ണിലവേ എന്ന ഗാനത്തിന് ലൈറ്റ് സെറ്റ് ചെയ്‌തത്‌ അന്നത്തെ കാലത്ത് എനിക്ക് വലിയ ചലഞ്ചിങ് ആയിരുന്നു.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വേണു പറഞ്ഞത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ