'ഒരു കരിയർ... ഒരു കുടുംബം തിരെഞ്ഞെടുക്കുക, നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കു'; തിരിച്ചുവരവിനിടെ നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. വിവാഹത്തിന് മുൻപ് മലയാളത്തിൽ മാത്രമല്ല, തമിഴിലും നടി തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. സൂക്ഷ്മ ദർശിനിയാണ് നസ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന താരം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.

‘ഒരു ജോലി തെരഞ്ഞെടുക്കുക. ഒരു കരിയർ. ഒരു കുടുംബ തെരെഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിംഗ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തെരഞ്ഞെടുക്കുക. നല്ല ആരോഗ്യം തെരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്‌സഡ് ഇൻ്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തെരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്‌ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക” എന്നിങ്ങനെ നസ്രിയ പങ്കുവെച്ച പാരഗ്രാഫ് നീളുന്നു. നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കുക എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്’ – ഇൻസ്റ്റാഗ്രാം സ്റ്റോറി

മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്ന് കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പങ്കുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നസ്രിയയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂക്ഷ്മ ദർശിനി എന്ന സിനിമക്ക് പിന്നാലെയാണ് താൻ നേരിടുന്ന സാഹചര്യം നസ്രിയ വ്യക്തമാക്കി നസ്രിയ രംഗത്തെത്തുന്നത്. മാനസികമായി പൂർണമായും ഷട്ട് ഡൗൺ ആയ അവസ്ഥയിലായിരുന്നു താനെന്നും നസ്രിയ നസീം അന്ന് പറഞ്ഞിരുന്നു.

മാനസികമായി താൻ തളർന്നിരിക്കുകയാണെന്നും തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും നസ്രിയ പുറത്ത് വിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് താൻ നേരിടുന്ന സാഹചര്യമെന്ന് നസ്രിയ കൂടുതൽ വ്യക്തമാക്കിയിട്ടില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി. എപ്പോഴും സന്തോഷത്തോടെ മാത്രമേ നസ്രിയെയെ അഭിമുഖങ്ങളിലും മറ്റും ആരാധകർ കണ്ടിട്ടുള്ളൂ. അതിനാൽ നടി പ്രസ്‌താവന പുറത്ത് വിട്ടപ്പോൾ പല ചോദ്യങ്ങളും വന്നു. എന്നാൽ അഭ്യൂഹങ്ങളോട് നസ്രിയയോ ഫഹദ് ഫാസിലോ പ്രതികരിച്ചില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ