അതില്‍ എന്താണ് തെറ്റ്? സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിന്റെ കാരണം ഇതാണ്..; വിമര്‍ശനങ്ങളോട് ചിരഞ്ജീവി

അടുത്തിടെയായി റീമേക്ക് ചിത്രങ്ങള്‍ മാത്രം ഒരുക്കുന്നതിന് പിന്നില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ലൂസിഫര്‍’ ചിത്രത്തിന്റെ റീമേക്ക് ആയി ‘ഗോഡ്ഫാദര്‍’ എത്തിയപ്പോള്‍ കനത്ത പരാജയമായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്.

അടുത്തതായി ചിരഞ്ജീവിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ‘ഭോല ശങ്കര്‍’ അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ആണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.

താന്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിരഞ്ജീവി ഇപ്പോള്‍. ‘ഭോലാ ശങ്കറി’ന്റെ പ്രീ-റിലീസ് ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഭോലാ ശങ്കര്‍ എന്നെ പോലെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ. പലരും റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്.”

”ശക്തമായ കഥയും ഉള്ളടക്കവുമുളളതുകൊണ്ടാണ് പല ചിത്രങ്ങളും തെലുങ്ക് ജനതയുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ എന്താണ് തെറ്റ്? ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ വ്യത്യസ്തഭാഷ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.”

”പിന്നെ എന്തിനാണ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വേതാളം ഒ.ടി.ടിയില്‍ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം” എന്നാണ് ചിരഞ്ജീവി പറയുന്നത്. മെഹര്‍ രമേഷാണ് ഭോലാ ശങ്കര്‍ സംവിധാനം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തില്‍ നായിക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ