അന്ന് തലൈവർ ചേർത്ത് പിടിച്ച കുട്ടി ബോളിവുഡിലെ സൂപ്പർ താരം, അത്ഭുതപ്പെട്ട് നെറ്റിസണ്‍സ്; വൈറലായി ഫോട്ടോ!

സൂപ്പർസ്റ്റാർ രജനികാന്ത് ചേർത്തു പിടിച്ചിരിക്കുന്ന ബോളിവുഡിലെ എക്കാലത്തെയും സൂപ്പർ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതാരാണ് എന്ന ചോദ്യങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരം ഹൃതിക് റോഷൻ ആണ് ഈ വൈറൽ ചിത്രത്തിൽ.

ഹൃതിക് റോഷന്റെ അച്ഛൻ രാകേഷ് റോഷൻ നിർമിച്ച് അഭിനയിച്ച ഭഗവാൻ ദാദ (1986) എന്ന സിനിമയിലേതാണ് ഈ ചിത്രം. രജനിയുടെ ദത്തുപുത്രന്റെ വേഷമാണ് നടൻ അവതരിപ്പിച്ചത്. ശ്രീദേവി, ഡാനി ഡെൻസോങ്പ, ടീന അംബാനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.


ഹൃതിക് റോഷന്റെ മുത്തച്ഛനായ ജെ ഓം പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭഗവാൻ ദാദയിലെ ഹൃത്വിക്കിന്റെ പ്രകടനമാണ് തന്റെ മകന് ഒരു നടനാകാൻ സാധ്യതയുണ്ടെന്ന കാര്യം രാകേഷ് റോഷൻ തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്‌ ഹൃതിക് റോഷൻ. അദ്ദേഹത്തിന്റെ അഭിനയവും നൃത്തവും സിനിമയിലെ ആക്ഷൻ രംഗങ്ങളും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ