സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ല; തൊഴിലിടത്ത് തുല്യത വരേണ്ടത് അനിവാര്യം: ചിദംബരം

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ചിദംബരം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന ചിന്തയോട് കൂടി സിനിമ തുടങ്ങാൻ കഴിയില്ലെന്നും, എന്നാൽ തൊഴിലിറ്റത്ത് തുല്യത വരേണ്ടത് അനിവാര്യമായ കാര്യമാണെന്നും പറഞ്ഞ ചിദംബരം, മലയാള സിനിമയും പ്രേക്ഷകരും മാറികൊണ്ടിരിക്കുകയാണെന്നും കൂട്ടിചേർത്തു.

“ഏത് തരത്തിലുമുള്ള ചിന്തയ്ക്ക് മലയാള സിനിമയ്ക്ക് കടിഞ്ഞാണില്ല. സാമ്പത്തികം മാത്രമാണ് പ്രശ്നം. മലയാളികൾ, കൊറിയൻ ഡ്രാമയും ജപ്പാനീസ് സിനിമകളും കാണാൻ തുടങ്ങി, സയൻസ് ഫിക്ഷൻ കാണുന്നു. കൂടുതൽ മാറ്റമുണ്ടാകുന്നത് ആശയപരമായി പുതിയ മേഖലകളിലേക്ക് കടക്കാനാകും. മലയാളം സിനിമ വലുതാകുമ്പോൾ വലിയ ചിന്തകളിലേക്ക് കടക്കും. എന്നാൽ 2 മണിക്കൂർ എന്ന സ്ട്രക്ചർ മാറില്ല.

തൊഴിലിടത്ത് തുല്യത വരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല. കൃത്യമായ നടപടിയും തീരുമാനം ഉണ്ടാകണം. നവോഥാനം എല്ലാവ‌‌ർക്കും ദഹിച്ചെന്ന് വരില്ല. സ്ത്രീ-പുരുഷ വ്യത്യസമില്ലാതെ എല്ലാവർക്കും തൊഴിലിടത്തേക്ക് വരണം വരാൻ പറ്റണം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ല.

30 ശതമാനം സ്ത്രീകൾ വേണമെന്ന് ചിന്തിച്ച് സിനിമ തുടങ്ങനാകില്ല. കഥയിൽ ആരു വരുന്നു എന്നതിന് അനുസരിച്ച്, നായികയെ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തും. റിയൽ സ്റ്റോറിയായതിനാൽ 11 ആണുങ്ങളെ വെച്ച് സിനിമയെടുത്തു. മദ്യപിച്ച് കുഴിയിൽ ചാടുന്നത് ആണുങ്ങളാണ്.” മലയാള മനോരമ കോൺക്ലേവിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. പ്രശസ്ത നിർമ്മാണ കമ്പനി ഫാന്റം സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി