'ട്രെയിനിൽ വെച്ച് രംഭയെ ലൈല നിർത്താതെ അടിച്ചു, ജ്യോതികയാണ് അന്ന് ഇടപ്പെട്ടത്'; തുറന്നുപറച്ചിലുമായി തമിഴ് മാധ്യമപ്രവർത്തകൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതരായ അഭിനേത്രിമാരാണ് രംഭയും ലൈലയും. തമിഴ്, മലയാളം ഭാഷകളിൽ സജീവമായിരുന്ന ഇരുവരും വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ദളപതി 68’ലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ലൈല.

ഇപ്പോഴിതാ ലൈലയും രംഭയും തമ്മിലുണ്ടായ ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുകയാണ് തമിഴ് മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു.
‘ത്രീ റോസസ്’ എന്ന പേരിൽ രംഭ ഒരു സിനിമ നിർമ്മിക്കുകയും ലൈലയും രംഭയും ജ്യോതികയും ആ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു യാത്രയിൽ വെച്ച് ലൈല രംഭയെ അടിക്കുകയും പിന്നീട് ജ്യോതിക വന്ന് രണ്ടുപേരെയും പിടിച്ചുമാറ്റുകയായിരുന്നെന്ന് ബാലു പറയുന്നു.

“ത്രീ റോസസ് എന്ന പേരിൽ രംഭ സ്വന്തം സിനിമ നിർമ്മിച്ചു. രംഭ, ലൈല, ജ്യോതിക എന്നിവരാണ് അഭിനയിച്ചത്. ഇത്രയും നാൾ സമ്പാദിച്ച പണം സിനിമ നിർമ്മിച്ച് നഷ്ടപ്പെടുമെന്ന് പലരും ഉപദേശിച്ചു. എന്നാൽ നടി അതിനൊന്നും ചെവി കൊടുത്തില്ല. രംഭയുടെ ചേട്ടൻ വാസുവാണ് പ്രൊഡക്ഷൻ നോക്കിയത്. ഹിന്ദി സൂപ്പർതാരം ​ഗോവിന്ദ ആ സിനിമയിൽ പ്രതിഫലം വാങ്ങാതെ ഡാൻസ് ചെയ്തു.

ആ കാലത്ത് നടന്ന ഒരു സഭവത്തെക്കുറിച്ച് രംഭ അനൗദ്യോ​ഗികമായി സംസാരിച്ചിട്ടുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. രംഭയും ലൈലയും ജ്യോതികയും ഷൂട്ടിം​ഗിനായി ട്രെയ്നിൽ പോകുകയായിരുന്നു. വാതിലനടുത്ത് വന്ന് ലൈലയും രംഭയും സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല, രംഭയെ ലൈല തുടരെ അടിച്ചു. ഒന്ന് വഴുതിപ്പോയാൽ പുറത്ത് വീഴും. ഇം​ഗ്ലീഷിലും ഹിന്ദിയിലും നിർത്തെന്ന് രംഭ പറഞ്ഞു. ജ്യോതികയും സിനിമയിലെ മറ്റുള്ളവരും എത്തി പിടിച്ച് മാറ്റുകയായിരുന്നു

എന്താണ് എനിക്ക് സംഭവിച്ചതെന്ന് അറിയില്ല, വേണമെന്ന് വെച്ച് ചെയ്തതല്ല, എന്റെയുള്ളിൽ എന്തോ ശക്തി കയറിയെന്നൊക്കെ ലൈല പിന്നീട് പറഞ്ഞു. എന്തുകൊണ്ടാണ് ലൈല ഇങ്ങനെ ചെയ്തതെന്ന് രംഭയ്ക്ക് മനസിലായില്ല. പ്രഭുദേവയും അബ്ബാസും അഭിനയിച്ച വിഐപി എന്ന സിനിമയിൽ ഒരു വേഷത്തിലേക്ക് ലൈലയെ പരി​ഗണിച്ചിരുന്നു. പ്രാെഡക്ഷനിൽ നിന്നും ലൈലയെ ഫോൺ ചെയ്ത് സിനിമയെക്കുറിച്ച് സംസാരിച്ചു. ഓഫീസിൽ വന്ന് അഡ്വാൻസ് വാങ്ങാനും പറഞ്ഞു.

പ്രൊഡ്യൂസർ എന്റെ ഹോട്ടലിൽ വന്ന് അഡ്വാൻസ് തരണമെന്ന് ലൈല ആവശ്യപ്പെട്ടു. കഥ കേൾക്കാനെങ്കിലും വരണമെന്ന് പറഞ്ഞപ്പോൾ അവർ വിടെ വന്ന് കഥ പറയട്ടെയെന്ന് ലൈല. അതോടെ ലൈലയ്ക്ക് പകരം രംഭയെ നായികയാക്കി. പ്രഭുദേവ, അബ്ബാസ്, സിമ്രാൻ, എന്നിവരാണ് വിഐപിയിൽ അഭിനയിച്ചത്. രംഭയാണ് നിന്റെ അവസരം തട്ടിപ്പറിച്ചതെന്ന് ലൈലയോട് ആരോ പറഞ്ഞു. ഈ ദേഷ്യം കൊണ്ടാണ് ട്രെയ്നിൽ വെച്ച് ലൈല അങ്ങനെ പെരുമാറിയതെന്ന് സംസാരമുണ്ടായിരുന്നു.” ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലു രംഭയെ കുറിച്ചും ലൈലയെ കുറിച്ചും തുറന്നുപറഞ്ഞത്

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല