''ഇപ്പോൾ നീ തനിച്ചല്ലേ,...​ എനിക്ക് കൂടെ കമ്പനി തന്നൂടേ എന്ന് അയാൾ ചോദിച്ചു ...,ഞാൻ സമ്മതിച്ചില്ല'': അവസരങ്ങൾ നഷ്ടമായതിന് കാരണവും അത് തന്നെയാണ്; ചാർമിള

തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിച്ച മോശം അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നടി ചാർമിള. സിനിയിൽ തിളങ്ങി നിന്ന സമയം മുതൽ നിരവധി വിവാദങ്ങളാണ് ചാർമിളയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. വിവാദങ്ങളിൽ പലതും സത്യമല്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചാർമിള വ്യക്തമാക്കി. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്‌ക്കുന്നു, പൈസയെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും തന്നെക്കുറിച്ച് അക്കാലത്ത് സിനിമാക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു.

ഒരുപാട് ആരോപണങ്ങൾ തന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ താൻ നായികയായിട്ട് വരുന്ന സമയത്ത് ഇന്ത്യയിൽ കാര്യാവൻ ഇല്ല. വിദേശത്തുണ്ടായിരുന്നു. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ടന്നല്ലാതെ അതിൽ സത്യമില്ല. പിന്നെ വിവാഹത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു,​ വിവാഹ ശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് മദ്യപാന ശീലം താൻ ഒഴിവാക്കിയെന്നും അവർ പറഞ്ഞു.

സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാൻ വിളിച്ചിട്ടുണ്ട്. അതിനെ നമ്മൾ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻകാമുകന്മാരുമായിട്ടാണ് പലപ്പോഴും അവർ അതിനെ താരതമ്യം ചെയ്യുന്നത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ് പലരും പറഞ്ഞിട്ടുള്ളതെന്നും.

ഇപ്പോൾ നീ തനിച്ചല്ലേ,​ കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നതെന്നും ചാർമിള പറഞ്ഞു. അങ്ങനെയാണ് പല കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. അതാണ് ഇന്നിങ്ങനെയൊക്കെ ആയത്.

തനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാകുന്നത് നല്ലതാണെന്നും ചാർമിള കൂട്ടിച്ചേർത്തു. അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി വരണമെന്നാണ് തന്റെ ആഗ്രഹം. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ തന്റെ ആഗ്രഹങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ