എനിക്കൊരു കമ്പനി തന്നു കൂടെ എന്ന് ചോദിക്കും; എതിര്‍ത്താല്‍ കഥയിറക്കും: ചാര്‍മിള

തന്നെക്കുറിച്ചുള്ള പ്രചാരണങ്ങളില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടി ചാര്‍മിള. പല കഥകളും എന്റെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ എന്റെ ഭാഗം പറയാം. ആദ്യം എനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നവരോട് ചാര്‍മിള അങ്ങനെയാണോ എന്ന് ചോദിക്കു.

ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകള്‍ ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവന്‍ വന്നിട്ടില്ല. കാരവന്‍ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ വന്നാല്‍ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാന്‍ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്.

ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്മെന്റ്സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താല്‍ ഈ സിനിമയില്‍ വരാമെന്ന് പറയും. അപ്പോള്‍ മതി, സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പോകും. പക്ഷെ അവര്‍ പറയുക അവരുടെ കൂടെയുണ്ടായിരുന്നു ഇവരുടെ കൂടെയുണ്ടായിരുന്നു പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നൊക്കൊയാകും. അവര്‍ സ്വയം ഉപമിക്കുന്നത് എന്റെ മുന്‍ കാമുകന്മാരോടാണ്.

ഇപ്പോള്‍ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നല്ലേ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേര്‍ നടക്കുകയാണ്. അവരാണ ഇത്തരം ് കഥകളുണ്ടാകുന്നതും എനിക്ക് അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേര്‍ ചാര്‍മിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും