ആനയ്ക്ക് നെറ്റിപ്പട്ടം അണിഞ്ഞപോലെ ആഭരണങ്ങള്‍ ഇട്ടു നടക്കാന്‍ എനിക്ക് താത്പര്യമില്ല, രജിസ്റ്റര്‍ മാര്യേജില്‍ ഒതുക്കാന്‍ ആണ് ഞങ്ങള്‍ ആലോചിക്കുന്നത്: ചന്ദ്ര ലക്ഷ്മണ്‍

മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട താരങ്ങള്‍ വിവാഹിതരാകുന്ന സന്തോഷത്തിലാണ് ആരാധകര്‍. നടി ചന്ദ്ര ലക്ഷ്ണ്‍ ആണ് സീരിയലിലെ കാമുകന്‍ ടോഷ് ക്രിസ്റ്റി തന്റെ ജീവിതത്തിലെ നായകനാക്കാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹം ആര്‍ഭാടത്തോടെ ആവില്ല എന്നാണ് ചന്ദ്ര ലക്ഷ്മണ്‍ സമയം മലയാളത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഏറ്റവും സിംപിള്‍ ആയിരിക്കണം തന്റെ വിവാഹമെന്നു മുമ്പേ താന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും ഒപ്പമായിരുന്നു. തങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആണ്. ടോഷേട്ടന്‍ താന്‍ ആഗ്രഹിച്ചിരുന്ന ഒരാള് തന്നെയാണ്. ദൈവമായി ചേര്‍ത്തുവച്ച ഒരു അമൂല്യ ബന്ധമാണ് തങ്ങളുടേതെന്നും ഫീല്‍ ചെയ്തിട്ടുണ്ട്. ആ ഒരു ലവ് റെസ്പെക്ട് ബേസില്‍ ആണ് വിവാഹം.

അതു കൊണ്ടു തന്നെ ഇരുവിഭാഗങ്ങളുടെയും കള്‍ച്ചര്‍ അംഗീകരിച്ച് ഒരു സിംപിള്‍ വിവാഹം ആയിരിക്കും തങ്ങളുടേത്. വിവാഹം എന്ന് പറയുന്നത് ഒരു ഈഗോ ബേസ് ചെയ്തു കാണിക്കേണ്ട കാര്യമല്ലല്ലോ. താന്‍ ഇത്ര ചിലവഴിച്ചു, ഇത്രയും മുടക്കിയാണ് വിവാഹം കഴിക്കുന്നത് എന്ന് കാണിക്കേണ്ട കാര്യം ഇല്ലല്ലോ. വിവാഹം ഒരു കോംപെറ്റിഷന്‍ ആക്കി കാണിക്കേണ്ട ഒന്നല്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്.

സ്‌നേഹം മതി അല്ലാതെ ആര്‍ഭാടത്തില്‍ അല്ല ഒരു വിവാഹജീവിതം തുടങ്ങേണ്ടത് എന്ന സന്ദേശം ഇതിലൂടെ പോകുന്നുണ്ട് എങ്കില്‍ അത്രയും നല്ലത്. ഒരു സിംപിള്‍ ക്‌ളോസ് ഫാമിലി അഫെയര്‍ ആയി വിവാഹം നടത്തണം എന്നാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. വളരെ സിമ്പിളായി. വീട്ടുകാര്‍ ഡേറ്റ് ഫിക്‌സ് ചെയ്തു കഴിഞ്ഞാല്‍ വളരെ ലളിതമായി ഒരു രജിസ്റ്റര്‍ മാര്യേജില്‍ ഒതുക്കാന്‍ ആണ് തങ്ങള്‍ ആലോചിക്കുന്നത്.

ആനയ്ക്ക് നെറ്റിപ്പട്ടം അണിഞ്ഞപോലെ ആഭരണങ്ങള്‍ ഇട്ടു നടക്കാന്‍ എനിക്ക് താത്പര്യമില്ല. ഇതെന്റെ കാഴ്ചപാടാണ്. വിവാഹത്തിലൂടെ ഒരു സന്ദേശം സമൂഹത്തിനു നല്കണം എന്നാണ് തന്റെ ആഗ്രഹം. ഇതാണ് വിവാഹം, അല്ലാതെ പരസ്യ ചിത്രങ്ങളില്‍ കാണുന്ന പോലെ ഇത്രയും ആഭരണം ഇടുന്നതാണ് ഒരു വധു എന്ന് പറയുന്നതിനോട് യോജിപ്പില്ല. അതല്ല നമ്മുടെ സമൂഹം, അങ്ങനെ ആകരുത് എന്ന് ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു.

Latest Stories

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം