'ബ്രൂസ് ലീ' ഉപേക്ഷിച്ചോ?; ഉണ്ണി മുകുന്ദന്‍ ചിത്രത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൂസ് ലീ’. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങളാണ് വരുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഉപേക്ഷിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ സിനിമ ഡാഡി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. ‘മല്ലു സിംഗ്’ ആയിരുന്നു വൈശാഖ്- ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മുന്‍ ചിത്രം. 2012-ല്‍ പുറത്തിറങ്ങിയ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്.

കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ ഒരു വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. നിലവില്‍ ‘ഖലീഫ’ എന്ന സിനിമയാണ് വൈശാഖിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം 2023ന്റെ പകുതിയോടെയാണ് ആരംഭിക്കുക.

ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ