ദുല്‍ഖറിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി ബോളിവുഡ് നടി, എനിക്ക് പോലും ദേഷ്യം വന്നു.. പക്ഷെ; വെളിപ്പെടുത്തി റാണ ദഗുബതി

തെലുങ്ക് താരം റാണ ദഗുബതി ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ബോളിവുഡിലെ ഒരു പ്രമുഖ നടി ദുല്‍ഖറിന്റെ സമയം അനാവശ്യമായി പാഴാക്കി എന്നാണ് റാണ പറയുന്നത്. ആക്ടിംഗ് സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് താനും ദുല്‍ഖറും സുഹൃത്തുക്കളാണ് എന്നും റാണ വ്യക്തമാക്കി.

‘കിംഗ് ഓഫ് കൊത്ത’യുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവെന്റില്‍ റാണയും നാനിയും മുഖ്യതിഥികളായിരുന്നു. ഈ ഇവന്റിലാണ് ദുല്‍ഖറിനെ കുറിച്ചുള്ള അനുഭവം റാണ പങ്കുവെച്ചത്. ആക്ടിംഗ് സ്‌കൂളില്‍ ദുല്‍ഖറിന്റെ സീനിയര്‍ ആയിരുന്നു റാണാ ദഗുബാട്ടി.

ബോളിവുഡിലെ പ്രമുഖ നടി ദുല്‍ഖറിന്റെ സമയം അനാവശ്യമായി പാഴാക്കിയതിനെ കുറിച്ചും അതിനോടുള്ള അദ്ദേഹത്തിന്റെ ശാന്തമായ പ്രതികരണത്തെ കുറിച്ചുമായിരുന്നു റാണ പറഞ്ഞത്. ഇത് കണ്ട് തനിക്ക് പോലും ദേഷ്യം വന്നുവെന്നും റാണ പറഞ്ഞു.

ദുല്‍ഖറിനൊപ്പം അഭിനയിക്കാനെത്തിയ ഹിന്ദിയിലെ പ്രമുഖ നടി, അദ്ദേഹത്തിന്റെ സമയത്തെ മാനിക്കാതെ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ദുല്‍ഖറിന്റെ തിരക്കിനെ അവഗണിച്ച് നടി ലണ്ടനില്‍ ഷോപ്പിംഗ് നടത്തുന്നതിനെ കുറിച്ച് ഭര്‍ത്താവുമായി ഫോണ്‍ സംഭാഷണത്തിലായിരുന്നു.

എന്നാല്‍ ഏത് നടിയാണ് ഇതെന്ന് റാണാ വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരേയും ഷൂട്ടിനേയും അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. അപ്പോഴും ദുല്‍ഖര്‍ ശാന്തനായിട്ടിരുന്നു. ദുല്‍ഖറിന്റെ ശാന്തമായ പെരുമാറ്റമായിരുന്നു സെറ്റിലെ പിരിമുറുക്കം ഇല്ലാതാക്കിയതും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തിയതും.

ആ സമയത്ത് തനിക്ക് പോലും ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റാണ പറയുന്നു. നടിയെ പെരുമാറ്റത്തെ കുറിച്ച് താന്‍ നിര്‍മാതാവിനോട് സംസാരിച്ചതായും റാണ വെളിപ്പെടുത്തി. അതേസമയം, തനിക്കറിയാവുന്ന ഏക പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് എന്നായിരുന്നു നാനി പറഞ്ഞത്.

Latest Stories

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്