എന്നെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് വലിയ താത്പര്യമല്ലേ, അതല്ലേ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍; ബിപാഷ

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ബിപാഷ ബസു. തനിക്ക് കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണെന്നും തന്റെ കൈയില്‍ ഒരു കുഞ്ഞിനെ കാണുന്നത് വരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുമെന്നും ബിപാഷ പറഞ്ഞു.

എന്റെ കുടുംബജീവിതം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഗര്‍ഭിണിയാണെന്നത് സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ?ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെങ്കിലും എന്റെ ശരീര ഭാരം വര്‍ദ്ധിപ്പിക്കാനും അത് ചിലപ്പോള്‍ കുറയ്ക്കാനും ചെയ്യാനുള്ള അവകാശം എനിക്കുണ്ട്’ ബിപാഷ പറഞ്ഞു.

തന്റെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും അറിയാനും ആഘോഷിക്കാനും ആരാധകര്‍ക്ക് താത്പര്യമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ പിറക്കുന്നതെന്ന് താന്‍ മനസിലാക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തന്റെ വിവാഹജീവിതത്തെ ഇത്തരം വാര്‍ത്തകള്‍ മോശമായി ബാധിക്കുന്നില്ലെന്നും ബിപാഷ വ്യക്തമാക്കി.

താന്‍ കുഞ്ഞും കുടുംബവുമായി ജീവിക്കാന്‍ തന്റെ ആരാധകര്‍ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഈ വാര്‍ത്തകളെന്നും തനിക്ക് ഒരു കുടുംബമുണ്ടായി കാണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മധുരകരമായ ഒരു കാര്യമാണെന്നും അത് സംഭവിക്കേണ്ടപ്പോള്‍ മാത്രം സംഭവിക്കുന്നതാണെന്നും നാല്‍പത്തിരണ്ടുകാരിയായ ബിപാഷ പറഞ്ഞു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു