സ്റ്റാര്‍മാജിക് ആരെയും അപമാനിക്കാനുള്ള ഷോ അല്ല, അത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ: സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് സിനിമാ താരം ബിനീഷ് ബാസ്റ്റിന്‍. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരം പരിപാടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പരിപാടി ഒരു ഫണ്‍ ഷോ ആണെന്നും, സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ ഉള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറഞ്ഞു.

‘സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം തമാശയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്. സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് വെറും തെറ്റിദ്ധാരണയാണ്.

അവിടെ നടക്കുന്ന ഒരു കാര്യവും സ്‌ക്രിപ്റ്റഡല്ല. അതൊരു ചാറ്റ് ഷോ ആണ്. പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കുന്നു, ചാറ്റ് ചെയ്യുന്നു, തമാശ പറയുന്നു ഇതൊക്കെയാണ് അവിടെ നടക്കുന്നത്.

സന്തോഷ് ജി അവിടെ വന്ന് പാട്ടൊക്കെ പാടി നല്ല എന്‍ജോയ്മെന്റായിരുന്നു. ഒരുപാട് പാട്ടുകള്‍ സന്തോഷ് ജി അവിടുന്ന് പാടി. അവിടെ വെച്ച് ഓരോ തമാശയും ആസ്വദിച്ച സന്തോഷ് ജി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. എല്ലാം ജിയുടെ തെറ്റിദ്ധാരണയാണ്,’ ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

സ്റ്റാര്‍ മാജിക്കില്‍ ഇങ്ങനെ ആരെയും അപമാനിക്കാറില്ലെന്നും സ്റ്റാര്‍ മാജിക് അങ്ങനെയുളള പരിപാടി അല്ലെന്നും ബിനീഷ് പറയുന്നു. കോടിക്കണക്കിന് ആളുകളാണ് ഈ പരിപാടി ഇഷ്ടപ്പെടുന്നത്. വളരെ കുറച്ച് ആളുകള്‍ക്കേ ഈ പരിപാടി ഇഷ്ടമല്ലാത്തയാതുള്ളൂ. അവരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്. അവരോടും സ്നേഹം മാത്രം, എന്നും ബിനീഷ് പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ