56 ദിവസത്തോളം വെറ്റില ചവച്ച് വായൊക്കെ പൊട്ടി... ആ സിനിമയ്ക്ക് ഏഷ്യാനെറ്റ് അവാര്‍ഡ് ആണ് കിട്ടിയത്, സ്റ്റേറ്റ് അവാര്‍ഡ് അല്ല: ബിന്ദു പണിക്കര്‍

ഒടിടവേളയ്ക്ക് ശേഷമാണ് ‘റോഷാക്ക്’ സിനിമയിലൂടെ ബിന്ദു പണിക്കര്‍ ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. ഇതിനിടെ താരത്തിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായ ‘സൂത്രധാരന്‍’ സിനിമയിലെ ദേവുമ്മ എന്ന കഥാപാത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ കഥാപാത്രത്തിന് ശേഷം ബിന്ദു പണിക്കര്‍ ചെയ്ത മറ്റൊരു ശക്തയായ സ്ത്രീ കഥാപാത്രമാണ് റോഷാക്കിലെ സീത.

സൂത്രധാരന്‍ സിനിമയ്ക്കായി താന്‍ എടുത്ത ചലഞ്ചുകളെ കുറിച്ചാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍ പറയുന്നത്. ഇങ്ങനൊരു കഥാപാത്രം വരുന്നുണ്ടെന്ന് ഹനീഫക്ക പറഞ്ഞിരുന്നു. പിന്നീട് ബ്ലെസി ചേട്ടനാണ് വിളിക്കുന്നത്. അന്ന് മകള്‍ ജനിച്ച സമയമായിരുന്നു. തടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം പോകാതിരിക്കാനായി ഇല്ലെന്ന് പറഞ്ഞു.

തെങ്കാശിയില്‍ ചെന്നപ്പോള്‍ പത്ത് ദിവസത്തെ താമസമുണ്ടായിരുന്നു. ഈ പത്ത് ദിവസത്തിനുള്ളില്‍ ബിന്ദു മാക്സിമം തടി വച്ചോളൂവെന്ന് പറഞ്ഞു. തനിക്കതൊരു വെല്ലുവിളിയായിരുന്നു. നാടന്‍ കഥാപാത്രങ്ങളും കുശുമ്പിയായുമൊക്കെ ചെയ്തിട്ട് ഇതുപോലൊരു കഥാപാത്രം തരുമ്പോള്‍ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിച്ച് കൊടുക്കണമല്ലോ.

ഭയങ്കര ടഫായിരുന്നു. വെറ്റിലയൊക്കെ ചവച്ച് നാവൊക്കെ പൊട്ടും. ആ സമയത്ത് കളര്‍ ഉപയോഗിച്ചാല്‍ പോലെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ സമ്മതിച്ചില്ല. 56 ദിവസമുണ്ടായിരുന്നു ഷൂട്ട്. വായയൊക്കെ പൊട്ടി. രാത്രി വന്ന് എണ്ണയൊക്കെ വായില്‍ കൊള്ളുകയായിരുന്നു. ലൊക്കേഷനില്‍ പോലും പലര്‍ക്കും മനസിലായില്ല.

ആ സിനിമയില്‍ തനിക്ക് അവാര്‍ഡ് കിട്ടി എന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല. വിക്കിപീഡിയലടക്കം അങ്ങനെയാണുള്ളത്. കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു. അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെന്നും പക്ഷെ മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്