മമ്മൂക്ക ആക്ഷന്‍ സീനൊക്കെ പുല്ലു പോലെയാണ് ചെയ്യുന്നത്, പ്രായത്തിന്റെ പ്രശ്‌നങ്ങളില്ല.. അത്ഭുതപ്പെട്ടു പോയി: ബിന്ദു പണിക്കര്‍

നടി ബിന്ദു പണിക്കരുടെ ഒരു വ്യത്യസ്ത വേഷമാണ് ‘റോഷാക്ക്’ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. സീതമ്മ എന്ന ഭയം സൃഷ്ടിക്കുന്ന ഒരു കഥാപാത്രമായാണ് ബിന്ദു പണിക്കര്‍ സിനിമയില്‍ എത്തിയത്. ഏറെ പ്രശംസകളും ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.

റോഷാക്കില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ഓരോ താരവും കഥാപാത്രമായി മാറുകയായിരുന്നു. ആ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷവും പ്രശ്‌നങ്ങളും തങ്ങള്‍ അനുഭവിക്കുകയായിരുന്നു. അവിടെ ബിന്ദു പണിക്കരോ മമ്മൂക്കയോ ഉണ്ടായിരുന്നില്ല, അവിടെ സീതയും ലൂക്ക് ആന്റണിയുമാണ് ഉണ്ടായിരുന്നത്.

മമ്മൂക്കയുടെ അഭിനയത്തെപ്പറ്റി താന്‍ എടുത്തു പറയേണ്ട കാര്യമില്ല. മമ്മൂക്ക നമുക്ക് എപ്പോഴും ഒരു അദ്ഭുതമാണല്ലോ. സെറ്റില്‍ കഥാപാത്രത്തെപ്പോലെ തന്നെ തനിക്കാണ് പ്രായം കൂടുതല്‍ ഫീല്‍ ചെയ്തത്. മമ്മൂക്കയ്ക്ക് പ്രായത്തിന്റെ ഒരു പ്രശ്‌നങ്ങളുമില്ല.

ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്. മമ്മൂക്ക ആക്ഷന്‍ ചെയ്യുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയി. ഇപ്പോള്‍ തന്നെ താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയൊന്നുമില്ല പണ്ട് കണ്ട ആള്‍ തന്നെ ഇപ്പോഴും മുന്നിലിരിക്കുന്നത്.

നമ്മളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും വിസ്മയിപ്പിക്കാനും വേണ്ടി മമ്മൂക്ക ഇനിയും കാലങ്ങളോളം ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് പ്രാര്‍ഥന. മാത്രമല്ല റോഷാക്കില്‍ വേഷമിട്ട എല്ലാവരും നന്നായി അഭിനയിച്ചു എന്നാണ് ബിന്ദു പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്