കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്, തലകറങ്ങിവീണു.. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് അങ്ങനെ സംഭവിക്കുമെന്ന് അന്ന് മനസിലായി: ബിജുക്കുട്ടന്‍

കോമഡി പരിപാടികളിലൂടെ കരിയര്‍ ആരംഭിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ബിജുക്കുട്ടന്‍. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്‍ സലിം കുമാറിനൊപ്പം മഹാരാജാസില്‍ മിമിക്രി കളിക്കാന്‍ പോയി. അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. പിന്നെ മാട്ട എന്ന പേരില്‍ ട്രൂപ്പ് തുടങ്ങി പരിപാടികള്‍ ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ പരിപാടി കഴിഞ്ഞ് കാശ് തന്നപ്പോള്‍ സുഹൃത്ത് കുഴഞ്ഞുവീണ കഥയും, അതിന് പിന്നിലെ രസകരമായ കാരണവും ബിജുക്കുട്ടന്‍ പങ്കുവയ്ക്കുന്നുണ്ട്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ സംസാരിച്ചത്. ”പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ടൈല്‍സിന്റെ പണിക്ക് പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്. എന്റെ അമ്മ വീടിന്റെ അടുത്താണ് സലിം കുമാര്‍ താമസിക്കുന്നത്. ഇടയ്‌ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജില്‍ ചേട്ടനൊപ്പം മിമിക്രി കളിക്കാന്‍ പോയത്.”

”കലാജീവിതത്തിന്റെ തുടക്കത്തില്‍ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്ക് സലീമേട്ടന്‍. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലീമേട്ടനുമായി എനിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങള്‍ ആലുവ മിമി വോയ്സ് എന്ന പേരില്‍ സ്വന്തം പരിപാടി തുടങ്ങി.”

”’മാട്ട’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകള്‍ ചെയ്തു തുടങ്ങി. അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നില്‍ക്കുന്നു ഞങ്ങള്‍. കാശ് വാങ്ങാന്‍ കമ്മിറ്റി ഓഫീസിലേക്ക് പോയ സുഹൃത്തിനെ കാണാനില്ല. ആകെ ടെന്‍ഷനായി. പെട്ടെന്നൊരാള്‍ ഓടി വന്നു പറഞ്ഞു, ‘നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ തല കറങ്ങി വീണു. ഇപ്പോള്‍ കുഴപ്പമില്ല’. അത് കേട്ടതും ഞങ്ങളെല്ലാവരും അങ്ങോട്ടോടി. അവന്‍ കസേരയില്‍ ഇരിക്കുന്നുണ്ട്. കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്.”

”കുറച്ചു വെള്ളം കൊടുത്തു പതിയെ അവനെയും കൊണ്ട് അവിടെ നിന്ന് പോയി. പിന്നെയാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കമ്മിറ്റിക്കാരോട് പറഞ്ഞത് രണ്ടര രൂപയാണെങ്കില്‍ പരിപാടി കളിക്കാം എന്നാണ്. ബുക്ക് ചെയ്യാന്‍ വന്ന ചേട്ടന്‍ ‘രണ്ടര കൂടുതലാണ്. രണ്ട് രൂപ തരാം’ എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്തിന് തല കറങ്ങാന്‍ കാരണം അതാണ്. ഞങ്ങള്‍ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാര്‍ ധരിച്ചത് 2500 രൂപ. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് തല കറങ്ങുമെന്ന് അന്ന് മനസിലായി” എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്