സംയുക്തയുമായി ഒരുമിച്ച് അഭിനയിക്കാം, പക്ഷേ ഒരു കുഴപ്പമുണ്ട്: ബിജു മേനോന്‍ പറയുന്നു

വിവാഹശേഷം സിനിമ വിട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ. സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ എന്ന ചോദ്യം ആരാധകര്‍ പലപ്പോഴായി ചോദിക്കാറുള്ളതാണ്. സിനിമകളിലൂടെ ജീവിതത്തിന്റെ തന്നെ ഭാഗമായ സംയുക്തയ്‌ക്കൊപ്പം ബിജു മേനോന്‍ ഒരു സിനിമ ചെയ്യുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജു മേനോന്‍. സംയുക്തയുമായി ഒരുമിച്ച് അഭിനയിക്കാമെങ്കിലു ഒരു കുഴപ്പമുണ്ടെന്നാണ് ബിജു മേനോന്‍ പറയുന്നത്.

“സംയുക്തയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് സംഭവിക്കുമോ ഇല്ലയോ എന്നും പറയാനാവില്ല. പക്ഷേ, ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിക്കേണ്ടി വന്നാലുള്ള പ്രശ്‌നം, മുഖത്തു നോക്കിയാല്‍ രണ്ടുപേരും ചിരിച്ചു പോകുമെന്നതാണ്. അടുത്ത കാലത്തു ഞങ്ങള്‍ അഭിനയിച്ച പരസ്യത്തിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു. കല്യാണം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു മേഘമല്‍ഹാറിന്റെ ഷൂട്ടിങ്. അന്നു തന്നെ ചിരി അടക്കി അഭിനയിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു.”

“സംയുക്ത ഇനി അഭിനയിക്കേണ്ട എന്ന നിലപാടൊന്നുമില്ല. അതൊക്കെ അവരുടെ കൂടി താല്‍പര്യമാണ്. പിന്നെ മകന് ഏറെ ശ്രദ്ധ വേണ്ട പ്രായമായതിനാല്‍ രണ്ടുപേരും കൂടി സിനിമയിലായാല്‍ ബുദ്ധിമുട്ടാവും എന്നതു കൊണ്ട് അഭിനയം ഒഴിവാക്കിയതാണ്. കാഴ്ച, കഥ പറയുമ്പോള്‍… തുടങ്ങിയ സിനിമകളിലേക്കു സംയുക്തയെ വിളിച്ചിരുന്നു. പക്ഷേ, വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയ്ക്കുള്ള “ഫാമിലി പാക്കേജ്” വിളി ഇതുവരെ വന്നിട്ടില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!