ഞാന്‍ കുതറിമാറി രക്ഷപ്പെടുകയായിരുന്നു, അയാള്‍ എന്റെ പിന്നില്‍ തടവാന്‍ തുടങ്ങി.. ഭയങ്കര ഷോക്കിങ് ആയിരുന്നു..; വെളിപ്പെടുത്തലുമായി സജ്‌ന

താനും ഫിറോസും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് വ്യക്തമാക്കി മുന്‍ ബിഗ് ബോസ് താരവും നടിയുമായ സജ്‌ന രംഗത്തെത്തിയിരുന്നു. താനും ഫിറോസിക്കയും ഡിവോഴ്‌സ് ആകുന്നതിനാല്‍ പലരും തന്നോട് മോശമായി പെരുമാറുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് സജ്‌ന. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി എന്നാണ് സജ്‌ന പറയുന്നത്.

തന്റെ പിന്നില്‍ വന്ന് തടവി. അത് ഭയങ്കര ഷോക്കിങ് ആയി എന്നാണ് സജ്‌ന പറയുന്നത്. ”മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്.”

”അത് മാത്രമല്ല ഞാന്‍ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാന്‍ ആ വീട്ടിലായിരുന്നു.”

”അത്രയും ബന്ധമുള്ള കുടുംബമായിരുന്നു. അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.”

”പെട്ടന്ന് ഞാന്‍ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാന്‍ അയാളോട് അവിടെ നിന്നും പോകാന്‍ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. ഞാന്‍ കുറേ കരഞ്ഞു” എന്നാണ് സജ്‌ന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ