ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്, ഒന്നിച്ച് സിനിമ ചെയ്യണം..; സായ് പല്ലവിയോട് പ്രമുഖ സംവിധായകന്‍, മറുപടിയുമായി താരം

താന്‍ സായ് പല്ലവിയുടെ ആരാധകനാണെന്ന് പറഞ്ഞ് സംവിധായകന്‍ മണിരത്‌നം. ‘അമരന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് മണിരത്‌നം സംസാരിച്ചത്. സായ് പല്ലവിക്കൊപ്പം പുതിയൊരു സിനിമ ചെയ്യാനുള്ള ആഗ്രഹവും മണിരത്‌നം പറയുന്നുണ്ട്. സംവിധായകന്റെ വാക്കുകള്‍ക്ക് സായ് പല്ലവിയും മറുപടി നല്‍കിയിട്ടുണ്ട്.

”ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്” എന്നാണ് മണിരത്‌നം പറഞ്ഞത്. മണിരത്‌നത്തിന്റെ സിനിമകള്‍ കണ്ട വെളിച്ചത്തിലാണ് താന്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കാറുള്ളത് എന്നാണ് ഇതിന് മറുപടിയായി സായ് പറയുന്നത്.

”സിനിമയിലേക്ക് വരുന്നതിന് മുമ്പ് എനിക്ക് അധികം സംവിധായകരെ അറിയില്ലായിരുന്നു. എനിക്ക് ആകെ അറിയാവുന്ന ഒരു സംവിധായകന്‍ മണിരത്‌നമായിരുന്നു. ഞാന്‍ ഇന്ന് ഓരോ കഥാപാത്രവും തിരക്കഥയും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതിന് കാരണം അദ്ദേഹമാണ്” എന്നാണ് സായ് പല്ലവിയുടെ വാക്കുകള്‍.

അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന അമരന്‍ ഒക്ടോബര്‍ 31ന് ആണ് തിയേറ്ററുകളില്‍ എത്തുക. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ആണ് നായകന്‍. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ