'അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കും'; ഫുക്രു

മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു. പുതുതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ വെല്ലുവിളി. സ്വന്തം പേരിൽ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ഫുക്രു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“തന്റെ ജീവിതത്തിൽ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാൾ മുതൽ താൻ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങൾ വന്നിട്ടുള്ളത്. താൻ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാൽ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും തന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു ബന്ധം താനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങൾ തെളിയിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതെന്തും താൻ ചെയ്യാമെന്നും ഫുക്രു പറഞ്ഞു. തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

എന്നാൽ ആളുകൾ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു. മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാൻ സംസാരിച്ചത് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്.

മഞ്ജുമ്മയുടെ പേരിൽ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതിൽ ഒരു തുള്ളി പോലും സത്യമില്ല. അതേ സമയം തന്റെ ജീവിതത്തിൽ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണെന്നും ഫുക്രു കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ