കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ലെന്ന് ഞാന്‍ മമ്മൂക്കയ്ക്ക് മെസേജ് അയച്ചു; ആ കാര്യം എന്നോട് ചോദിച്ചത് അദ്ദേഹം മാത്രം; വികാരഭരിതനായി ബിബിന്‍ ജോര്‍ജ്ജ്

മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച താരമാണ് ബിബിന്‍ ജോര്‍ജ്ജ്. മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തിലാണ് നടന്‍ പ്രധാന വേഷത്തില്‍ എത്തിയത്. 2020ല്‍ പുറത്തിറങ്ങിയ ഷൈലോക്ക് തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. മമ്മൂക്കയ്ക്കൊപ്പം മുരുകന്‍ എന്ന കഥാപാത്രമായി ഷൈലോക്കില്‍ ബിബിന്‍ അഭിനയിച്ചു. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മമ്മൂട്ടിയെ കുറിച്ച് വളരെ വികാരഭരിതനായാണ് ബിബിന്‍ സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മമ്മൂക്കയുടെ എഴുപതം പിറന്നാളിന് ഞാന്‍ അദ്ദേഹത്തിന് ഒരു പേഴ്സണല്‍ മെസേജ് അയക്കുകയാണ് ചെയ്തത്. മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ല എന്ന്. ഇപ്പോ മമ്മൂക്ക വിചാരിക്കുന്നുണ്ടാവും അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, അവന് എനിക്ക് എന്തിനാവും നന്ദി പറയുന്നത് എന്ന്. എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്റെ കാലിന്റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്.

ഷൈലോക്ക് സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന് മമ്മൂക്ക പറഞ്ഞു, ബിബിന്‍ പറയുന്നു.

മമ്മൂക്കയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് എപ്പോഴും പലരും ചോദിക്കാറുണ്ട്. എന്നാല്‍ രഹസ്യം ഇത്രയേയുളളൂ അദ്ദേഹത്തിന്റെ ഹൃദയം അത്ര നല്ലതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍