കൂളായി ആളുകള്‍ ഇടയിലൂടെ നടന്നു വരുന്ന പെങ്കൊച്ചിനെ കണ്ട് ഞെട്ടി.. മലയാളി ലുക്കുള്ള സണ്ണി ലിയോണി: ഭീമന്‍ രഘു

ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ശരപഞ്ജരം’ സിനിമയില്‍ നടന്‍ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട, കുതിരയെ തടവുന്ന രംഗം അതേപടി അനുകരിക്കുന്ന ഭീമന്‍ രഘു ആയിരുന്നു ടീസറില്‍ ഉണ്ടായത്.

സണ്ണി ലിയോണിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഭീന്‍ രഘു ഇപ്പോള്‍, വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി എന്നാണ് ഭീമന്‍ രഘു പറയുന്നത്. ”അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോള്‍ ഫുള്‍ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ..”

”കുറച്ച് നേരെ കഴിഞ്ഞപ്പോള്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോണ്‍. നമുക്ക് അത് വിശ്വസിക്കാന്‍ പറ്റില്ല, കാരണം വലിയ ആര്‍ഭാടമായിട്ടാണ് അവര് വരുന്നത്. മേക്കപ്പും മറ്റ് സെറ്റപ്പും കൂടെ 10-15 പേരുമായാണ് വന്നത്.”

”പക്ഷെ അവള് വളരെ കൂള്‍ ആയി മേക്കപ്പ് ഒന്നും ഇല്ലാതെ നടന്നു വന്നു, സംവിധായകനെ കാണാന്‍. കാണുമ്പോള്‍ ഒരു മലയാളി ലുക്കുള്ള പെണ്‍കുട്ടി” എന്നാണ് ഭീമന്‍ രഘു പറയുന്നത്. കൂടാതെ സണ്ണിക്കൊപ്പമുള്ള ഡാന്‍സിനെ കുറിച്ചും ഭീമന്‍ രഘും സംസാരിക്കുന്നുണ്ട്.

”5 കഥാപാത്രങ്ങളുടെ ഓര്‍മ്മയില്‍ കൂടി സണ്ണി ലിയോണിന്റെ ഒരു സോംഗ് ഒക്കെയുണ്ട്. ഫുള്‍ സ്യൂട്ടില്‍ ഞങ്ങള്‍ എല്ലാവരും കൂടെയുള്ള ഒരു സോഗും ഡാന്‍സും ഉണ്ട്. ഫൈറ്റ് ഉണ്ട്, സീന്‍സ് ഉണ്ട്, സെന്റിമെന്റ്‌സ് ഉണ്ട്, കോമഡി ഉണ്ട്. എല്ലാം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സിനിമ എന്ന് തന്നെ പറയാം.”

”ഇതൊരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഞാന്‍ അഭിനയിച്ചതു കൊണ്ട് പറയുന്നതല്ല. ഇതിന്റെ ടീസര്‍ വന്നപ്പോള്‍ കുറച്ചു കാലം മുമ്പ് വിമര്‍ശിച്ചവരെല്ലാം നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി” എന്നാണ് ഭീമന്‍ രഘു ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ