പൊതുവേദിയില്‍ തെറി പറഞ്ഞ് ഭീമന്‍ രഘു.. നാക്കുപിഴയെന്ന് വിശദീകരണം; വീഡിയോ ചര്‍ച്ചയാകുന്നു

‘വരണം വരണം മിസ്റ്റര്‍ ഇന്ദുചൂടന്‍..’ എന്ന് ഉദ്ദേശിച്ചാണ് തുടങ്ങിയതെങ്കില്‍ എത്തിച്ചേര്‍ന്നത് മുട്ടനൊരു തെറിയിലേക്ക്. പാലക്കാട് ഒരു ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് ഭീമന്‍ രഘു. നടന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ‘നരസിംഹ’ത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഭീമന്‍ രഘു പറഞ്ഞത്. എന്നാല്‍ ആവേശം അല്‍പ്പം കൂടിയപ്പോള്‍ പറഞ്ഞത് മുട്ടനൊരു തെറിയായി. വിമര്‍ശനങ്ങളും ട്രോളുകളും എത്തിയതോടെ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തി. അത് ഒരു ‘റി’ വരുത്തി വച്ച വിന എന്നാണ് ഭീമന്‍ പറയുന്നത്.

ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും വേഗത്തില്‍ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണ് എന്നുമാണ് ഭീമന്‍ രഘുവിന്റെ വിശദീകരണം. പാലക്കാട് പമ്പാനിധി എന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിന് പോയപ്പോള്‍ ആരോ എടുത്ത വീഡിയോ ആണത്.


നരസിംഹത്തിലെ തന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. പറയുന്നതിനിടെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോള്‍ നാട്ടുകാര്‍ ആ ഡയലോഗ് നേരിട്ട് പറയാന്‍ നിര്‍ബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോള്‍ ആ മുഴുവന്‍ വാക്ക് വായില്‍ നിന്നു വീണുപോയി.

സ്പീഡില്‍ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതില്‍ കയറിക്കൂടി. അതൊരു നാക്കുപിഴയാണ്. അത് പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വീഡിയോ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നുന്നെങ്കില്‍ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു എന്നാണ് ഭീമന്‍ രഘു മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വിശദീകരണമൊന്നും ട്രോളന്‍മാര്‍ക്കോ വിമര്‍ശകര്‍ക്കോ ബോധിച്ചിട്ടില്ല. സംവിധായകന്‍ രഞ്ജിത്ത് മണ്ടന്‍ എന്ന് വിളിച്ചത് ശരിയാണ് എന്നു പറഞ്ഞു കൊണ്ടുള്ള കമന്റുകളാണ് ഭീമന്‍ രഘുവിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വെറുതെയല്ല ഇയാള്‍ ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പോയത് എന്നുള്ള വിമര്‍ശനങ്ങളും എത്തുന്നുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്