ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

മലയാള സിനിമയിൽ വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക ഭാവന. 2023-ൽ പുറത്തിറങ്ങിയ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരച്ചെത്തിയത്. അതേവർഷം തന്നെ ‘റാണി ദി റിയൽ സ്റ്റോറി’ എന്ന സിനിമയിലും ഭാവന വേഷമിട്ടിരുന്നു. ഇപ്പോഴിതാ ലാൽ ജൂനിയർ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘നടികർ’ എന്ന ചിത്രത്തിലും ഭാവന പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 3 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനമെടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ടൊവിനോ ചിത്രം ‘നടികർ’ എന്ന ചിത്രത്തിന്റെ ഭാഗമാവുന്നത് പറയുകയാണ് ഭാവന. കൂടാതെ സംവിധായകൻ ജീൻ പോൾ ലാലുമായുള്ള സൗഹൃദവും വലിയ രീതിയിൽ ഗുണം ചെയ്തെന്ന് ഭാവന പറയുന്നു.

“എനിക്കും ജീനിനുമിടയിൽ വളരെക്കാലമായി ശക്തമായ സൗഹൃദമുണ്ട്. എനിക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. കാരണം അദ്ദേഹം സിനിമയോട് തീര്‍ത്തും പ്രൊഫഷണല്‍ സമീപനമുള്ള വളരെ വിദഗ്ദ്ധനായ സംവിധായകനാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ എനിക്ക് ഈ സിനിമയോട് ഓക്കെ പറയാന്‍ പറ്റുമായിരുന്നു. ടൊവിനോ ഇപ്പോള്‍ കുറച്ചുകൂടി സ്വയം മിനുക്കിയെടുക്കുകയും കൂടുതല്‍ ആത്മവിശ്വാസമുള്ള ഒരു നടനായി മാറുകയും ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിൽ ഭാവന പറഞ്ഞത്.

ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ  ലഭിക്കുന്ന സൂചന.

‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി