ദാമ്പത്യത്തില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്.. എപ്പോഴും ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഭയങ്കര ക്രിഞ്ച് ആണ്: ഭാവന

സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്യാത്തതില്‍ തനിക്ക് നേരെ എത്തുന്ന കമന്റുകളോട് പ്രതികരിച്ച് ഭാവന. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന ആളല്ല താന്‍ എന്നാണ് ഭാവന പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്ന് തന്നെ ഇല്ലാതാകും എന്നും ഭാവന ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികള്‍ അല്ല. ‘യു ആര്‍ മൈന്‍’ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാന്‍ എനിക്ക് ആകില്ല. അത് ഭയങ്കര ക്രിഞ്ച് ആണ്. ഞാന്‍ ഏതെങ്കിലും പഴയ ഫോട്ടോ പോസ്റ്റ് ചെയ്താല്‍, ഇത് പഴയതാണെന്നും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് കമന്റുകള്‍ വരാറുണ്ട്. എല്ലാ ദിവസവും അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറില്ല.

ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന ആളല്ല. അങ്ങനെ പറയുന്നത് തെറ്റാണെന്നല്ല. അതൊക്കെ ഓരോര്‍ത്തരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് അതിനോട് യോജിപ്പില്ലെന്ന് മാത്രം. നിലവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞാന്‍ തന്നെ അറിയിക്കാം. ആരുടെ മുമ്പിലും തെളിയിക്കാനായി എനിക്കൊന്നും ചെയ്യാനാകില്ല.

ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്ന് തന്നെ ഇല്ലാതാകും. അടുത്ത പ്രശ്‌നം വരുമ്പോള്‍ പഴയ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ ഞാന്‍ കുത്തിപ്പൊക്കാറുണ്ട്. അതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. പ്രണയമെന്നത് സുന്ദരവും ഉപാധികളില്ലാത്തതുമാണ്. അത് ലഭിക്കുന്നത് വിരളമാണ്. പക്ഷേ, അതാണ് ജീവിതത്തില്‍ എല്ലാമെന്ന് കരുതരുത്.

എല്ലാത്തിനും ഒരു ബാലന്‍സ് ഉണ്ടാകുന്നത് നല്ലതാണ്. വിവാഹം എന്നത് രണ്ട് വ്യക്തികള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കേണ്ടതാണ്. വിവാഹമോചനം എന്നത് തെറ്റായ കാര്യമല്ല. കാലങ്ങളായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് മടുത്തുവെന്ന് പറഞ്ഞ് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. എല്ലാവരും അവരവരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കണം എന്നാണ് ഭാവന പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും