സില്‍ക്ക് സ്മിത പള്ളിയില്‍ കയറാന്‍ പാടില്ല, ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു..: ഭദ്രന്‍

മോഹന്‍ലാല്‍-ഭദ്രന്‍ കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ റീ-റിലീസിന് ഒരുങ്ങുകയാണ്. ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ഒരു നായികയായി എത്തിയത് സില്‍ക്ക് സ്മിത ആയിരുന്നു. സില്‍ക്ക് അഭിനയിക്കുന്നതിനാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സ്ഫടികം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു പള്ളി ആവശ്യമായിരുന്നു. ഒരു പള്ളി കണ്ടുപിടിച്ച് തങ്ങള്‍ അവിടെ ചെന്നു. എന്നാല്‍ പള്ളി തരാന്‍ പറ്റില്ല എന്നാണ് അവിടുത്തെ വികാരി പറഞ്ഞത്. സിനിമയില്‍ സില്‍ക്ക് സ്മിതയുള്ളതായിരുന്നു അതിന് കാരണം. തനിക്ക് അത്ഭുതം തോന്നി.

ഒരു പുരോഹിതന്‍ തന്നോട് പറയുകയാണ് പള്ളിയില്‍ സില്‍ക്ക് സ്മിതയെ കയറ്റാന്‍ പറ്റില്ലെന്ന്. താന്‍ ആ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയില്‍ സില്‍ക്ക് സ്മിത കയറാന്‍ പാടില്ല എന്ന്. ശരിക്കും ഇതാണ് നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം. ‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അത് എങ്ങനെ അച്ഛന് പറയാന്‍ പറ്റുമെന്ന് താന്‍ ചോദിച്ചു. ഒരിക്കലും അച്ഛന് അത് പറയാന്‍ പറ്റില്ല. കാരണം ഇത് അങ്ങനെയൊരു സിനിമ അല്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് അച്ഛനോട് സിനിമയുടെ കഥ താന്‍ ചുരുക്കി പറഞ്ഞു. അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

സില്‍ക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതിനെ വച്ചിട്ടാണ് ആ അച്ഛന്‍ സിനിമയെ വിലയിരുത്തിയത്. എന്നാല്‍ താന്‍ അത് തിരുത്തി. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും എന്നാണ് ഭദ്രന്‍ പറയുന്നത്.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം