പ്ലാസ്റ്റിക് സര്‍ജറികള്‍ മൂന്നെണ്ണം കഴിഞ്ഞു, പൊട്ടലിനുള്ള സര്‍ജറികള്‍ ഇനിയുമുണ്ട്.. കാര്‍ത്തിക്കിന് സംഭവിച്ച പരിക്ക് ഗുരുതരം: ബീന ആന്റണി

സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് അപകടത്തില്‍ സംഭവിച്ച പരിക്ക് ഗുരുതരമാണെന്ന് നടി ബീന ആന്റണി. ‘മൗനരാഗം’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ കാര്‍ത്തിക്കിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും തലയ്ക്കും നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ആയിരുന്നു നടനെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ത്തിക്കിന്റെ നിലവിലെ ആരോഗ്യവസ്ഥയെ കുറിച്ചാണ് ബീന ആന്റണി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

പലരും തനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയച്ച് വരെ നടന്റെ കാര്യം ചോദിച്ചതിനാലാണ് ഇക്കാര്യം പറയുന്നത് എന്ന് വ്യക്തമാക്കി കൊണ്ടാണ് ബീന ആന്റണി സംസാരിച്ചത്. ”പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരിക്ക്. കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്.”

”അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കേടോണ്. ഭാര്യയൊക്കെ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. പക്ഷെ പിന്നെ കുറേക്കൂടി കംഫര്‍ട്ടബിള്‍ ആയതിനാല്‍ അവനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അവിടെയാണ് ചികിത്സ നടക്കുന്നത്. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്.”

”ഭയങ്കര വേദനയാണെന്നും പെയില്‍ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്ന് അവര്‍ അറിയിച്ചു” എന്നാണ് ബീന ആന്റണി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്