'രഞ്ജുഷയുടെ ജീവിതത്തില്‍ സംഭവിച്ചത്, ഗുരുതര ആരോപണങ്ങളുമായി ബീന ആന്റണി..'; ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്; അപേക്ഷയോടെ താരം

മലയാളം സീരിയില്‍ ലോകത്തിന് അടുത്തിടെയായി നഷ്ടമായത് നിരവധി താരങ്ങളെയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി രഞ്ജുഷ തന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടി ഡോ. പ്രിയയും അന്തരിച്ചു. രണ്ട് മാസത്തിന് മുമ്പ് നടി അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പലരും അത് മോശമായി ചിത്രീകരിച്ചുവെന്നും മോശം തമ്പ്‌നെയില്‍ ഇട്ട് വീഡിയോ ഇറക്കിയെന്നുമാണ് ബീന പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ബീന ആന്റണിയുടെ വാക്കുകള്‍:

രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകള്‍ കണ്ടശേഷം ഒരു വീഡിയോ തീര്‍ച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അടിക്കടി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപര്‍ണയുടെയും രഞ്ജുഷയുടെ മരണം അവര്‍ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യന്‍ സാറിന്റെ മരണം ഭയങ്കര ഷോക്കിംഗ് ആയിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോള്‍ പ്രിയങ്ക എട്ട് മാസം ഗര്‍ഭിണിയായിരുന്നു.

അടുത്ത് പരിചയം ഇല്ലെങ്കില്‍ കൂടിയും ഒരാളുടെ മരണം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്നെ മരണങ്ങള്‍ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാര്‍ത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങള്‍ക്കൊപ്പമായിരുന്നു. നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകള്‍ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേര്‍ത്ത് വെച്ച് ചില മോശം തമ്പ് നെയിലുകള്‍ ഇടുന്നത് കാണുമ്പോള്‍ വിഷമം തോന്നും.

രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തില്‍ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാന്‍ അവളോട് സംസാരിച്ചിരുന്നു.അതുകൊണ്ട് തന്നെ അവളുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി. സീരിയലില്‍ അഭിനയിക്കുന്ന മുഴുവന്‍ ആളുകളുടെയും ഭൂതകാലം നമുക്ക് അറിയാന്‍ പറ്റില്ല. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളില്‍ എന്താണ് അവരുടെ പ്രശ്‌നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ പറ്റില്ല. അതുപോലെ തന്നെ എന്റെ പ്രശ്‌നങ്ങള്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്ന ആത്മമിത്രങ്ങള്‍ക്ക് മാത്രമെ അറിയാന്‍ സാധിക്കു.

രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും എന്തിന് അവള്‍ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേള്‍ക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തര്‍ ഇടുന്ന തമ്പ്‌നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ. അവര്‍ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്‌നങ്ങള്‍ നമ്മളുമായി ചര്‍ച്ച ചെയ്യുമോ? അത് കോമണ്‍ സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചൂടെ.

രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടുഗെതര്‍… ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ചത്… ? ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്‌നെയില്‍ വന്നത്. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്‌നെയിലുകള്‍ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയല്‍ അഭിനയം എന്നൊക്കെയാണ് കമന്റുകള്‍. എല്ലാം കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്‌നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി