സ്വയം അങ്ങ് തലൈവനായി തീരുമാനിച്ചോ, മറ്റുള്ളവരെ ഉപദേശിച്ചിട്ട് ഇയാള്‍ കാണിച്ചുകൂട്ടുന്നതെന്താ; വിജയ്‌ക്കെതിരെ നടന്‍

വിജയ്ക്കും അദ്ദേഹം നായകനായെത്തുന്ന പുതിയ ചിത്രം വാരിസിനുമെതിരെ നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ രംഗത്ത്. യൂട്യൂബ് വീഡിയോയിലൂടെയാണ് രംഗനാഥന്റെ വിമര്‍ശനം.

ട്രെയിലറിലെ പാട്ടിനെയാണ് രംഗനാഥന്‍ ആദ്യം വിമര്‍ശിക്കുന്നത്. വാ തലൈവാ വാ, നീയെ തുണ എന്ന് തുടങ്ങുന്ന പാട്ടിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഇതെന്ത് പാട്ടാണ്? വിജയ് സ്വയം തലൈവനായി പ്രഖ്യാപിച്ചോ? അതേസമയം ചിത്രത്തിലെ കുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളേയും അദ്ദേഹം വിമര്‍ശിക്കുന്നത്.

കൂട്ടുകുടംബത്തിന്റെ കഥയാണ് വാരിസ് പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ മഹിമയും ചിത്രം പറയുന്നുണ്ട്. സ്വയം നേതാവായി കാണുന്ന നടന്‍ നല്ല കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. കൂട്ടുകുടുംബമായി കഴിയാന്‍ പറയുന്നു, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപദേശം നല്‍കുന്നത്.

എന്നാല്‍ വിജയ് പോലും തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നാണ് രംഗനാഥന്റെ വിമര്‍ശനം. വംശി പാഡിപള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

എസ് തമന്‍ ആണ് സംഗീത സംവിധാനം. ജനുവരി 11 നാണ് സിനിമയുടെ റിലീസ്. ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഖുശ്ബു, ജയസുധ, യോഗി ബാബു, സംഗീത ക്രിഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്