അനുഷ്‌ക മൂലം നയന്‍താര അന്ന് തെലുങ്കില്‍ നിന്ന് പിന്‍വാങ്ങി, അവര്‍ തമ്മില്‍ മത്സരം ഉണ്ടായിരുന്നു; തുറന്നുപറഞ്ഞ് നടന്‍

അഭിനയത്തില്‍ നയന്‍താരയെക്കാള്‍ മികവ് പുലര്‍ത്തുന്നത് അനുഷ്‌ക ഷെട്ടിയെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. തെലുങ്കില്‍ അനുഷ്‌കയുടെ കരിയര്‍ ഗ്രാഫ് താഴ്ന്നുതുടങ്ങിയപ്പോള്‍ നയന്‍താര വീണ്ടും ചുവടുറപ്പിച്ചെന്നും പണ്ട് മുതലേ ഇവര്‍ തമ്മില്‍ മത്സരമുണ്ടായിരുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

തമിഴില്‍ വെന്നിക്കൊടി പാറിച്ച നയന്‍താര തെലുങ്കിലും നല്ല ശമ്പളം വാങ്ങി മുന്‍നിരയിലായിരുന്നു”നയന്‍താരയേക്കാളും അനുഷ്‌ക കഴിവുള്ളവളാണ്. അതിനാലാണ് നയന്‍താരയ്ക്ക് തെലുങ്ക് സിനിമയില്‍ നില്‍ക്കാനാവാഞ്ഞത്.

അനുഷ്‌ക മൂലം നയന്‍താര തെലുങ്കില്‍ നിന്ന് പിന്‍വാങ്ങി. അനുഷ്‌കയുടെ കരിയര്‍ താഴ്ന്നപ്പോള്‍ നയന്‍താര വീണ്ടും തെലുങ്കിലെത്തി. അവര്‍ തമ്മില്‍ അന്ന് മുതലേ മത്സരം ഉണ്ടായിരുന്നു’ നടന്‍ പറയുന്നു.

തമിഴ് ബില്ലയില്‍ നയന്‍താര ചെയ്ത വേഷമാണ് തെലുങ്കില്‍ അനുഷ്‌ക ചെയ്തത്. ഒരു പടത്തില്‍ തടി വെച്ച് അഭിനയിക്കേണ്ടി വന്നു. യോഗാസനം ചെയ്യുന്ന അനുഷ്‌ക വിചാരിച്ചത്, തടി വെച്ച ശേഷം പിന്നീട് യോഗ ചെയ്ത് മെലിയാം എന്നായിരുന്നു.

എന്നാല്‍ ആ പടം ശരിയായി പോയതുമില്ല, അനുഷ്‌ക അതിന് ശേഷം എത്ര ട്രൈ ചെയ്തിട്ടും വണ്ണം കുറഞ്ഞുമില്ല. അതിന് ശേഷം നടിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു’ ബയല്‍വാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ