നാലഞ്ച് പേർ ചേർന്നാണ് അറ്റാക്ക് ചെയ്യുന്നത്, ആ വാർത്ത പുറത്ത് വന്നത് മുതൽ എനിക്ക് മനസമധാനം ഉണ്ടായിട്ടില്ല: ബാല

നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയായ എലിസബത്ത് വിവാഹം കഴിഞ്ഞത് മുതൽ താൻ നേരിട്ട് കൊണ്ടിരുന്ന പ്രശ്‌നങ്ങളെ പറ്റി പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു. ഇതിനിടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ചില സത്യങ്ങൾ പറയാമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്.

‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും ഞങ്ങളുടെ തല ഉയർന്നു തന്നെ നിൽക്കും. കാരണം സത്യം ഞങ്ങളുടെ ഒപ്പമുണ്ട്. നവംബർ മാസം തൊട്ട് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും കൂടി ഞാൻ പറഞ്ഞു തരാം. ഇന്നലെയും പറഞ്ഞ കാര്യങ്ങൾ ഓർക്കണം. എന്നിട്ട് മനസിലാകും. പ്ലാൻ ചെയ്ത അറ്റാക്ക് ആണെന്ന് പറയാൻ കാരണം ഇത് ഒരാൾ അല്ല ചെയ്യുന്നത്. നാലഞ്ച് പേർ ചേർന്നാണ് ചെയ്യുന്നത്. അതിന്റെ തലവൻ ആരാണെന്ന് നിങ്ങളെല്ലാവർക്കും മനസിലാവും. എല്ലാവരും ചേർന്നാണ് അറ്റാക്ക് ചെയ്യുന്നത്. എങ്ങനെയെന്നാൽ ആദ്യം നിയമപരമായി എന്റെ വായടപ്പിച്ചു. എന്നിട്ട് അവർക്ക് എന്തും പറയാമെന്നായി.’

ശേഷം മുൻഭാര്യയായ എലിസബത്ത് യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ബാല വീഡിയോയിൽ കാണിക്കുന്നത്. ഇതിനു ശേഷം ഒരു അഭിമുഖത്തിൽ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോയും ബാല ചേർത്തിട്ടുണ്ട്.

‘എനിക്ക് 250 കോടി സ്വത്തുണ്ടെന്ന കണക്ക് വന്നു. തമിഴ്‌നാട്ടിൽ നേരത്തെ തന്നെ ഈ കണക്ക് പുറത്ത് വന്നിരുന്നു. എന്റെ ചേട്ടൻ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം വരികയാണ്. അപ്പോൾ അവിടെ വാർത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകൻ ശിവയുടെ സ്വത്തിനെക്കാളും അനിയൻ ബാലയ്ക്കാണെന്നും, എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതിൽ പറഞ്ഞത്. ആ വാർത്ത പുറത്ത് വന്നത് മുതൽ എനിക്ക് മനസമധാനം ഉണ്ടായിട്ടില്ല. അതാണ് സത്യം’ ബാല പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി