ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും, ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നു വരും, മോഹന്‍ലാലിന് ഒരു പ്രത്യേകതയുണ്ട്: ബൈജു എഴുപുന്ന

വില്ലന്‍കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി, പിന്നീട് കോമഡി കഥാപാത്രങ്ങളടക്കം കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ബൈജു എഴുപുന്ന. മമ്മൂട്ടിയുടെ മധുരരാജയിലും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാന്‍ ബൈജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.

ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന.’എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം.
ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ

എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു കൂട്ടിച്ചേര്‍ത്തു.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"