ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു, പക്ഷേ സംഭവിച്ചത്; തുറന്നുപറഞ്ഞ് ബൈജു

നാല്പത് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ് നടന്‍ ബൈജു. ഇപ്പോഴിതാ താന്‍ സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. താന്‍ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂവെന്നുമാണ് ബൈജു പറയുന്നത്.

നിരവധി സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ബൈജു കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ആദ്യം കഥ ഒന്ന് ചുരുക്കത്തില്‍ കേള്‍ക്കും. പിന്നീട് ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം ഞാന്‍ വായിച്ചു നോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാന്‍ സിനിമ ചെയ്യൂ.

ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. ശമ്പളത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ ആ സിനിമ ചെയ്തില്ല. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചു. , ബൈജു പറയുന്നു.

ഇപ്പോഴത്തെ യൂത്തിന്റെ ട്രെന്‍ഡ് ഒരുപാട് മാറിയിട്ടുണ്ടെന്നും ഇപ്പോള്‍ വളച്ചു കെട്ടും കള്ളത്തരവും ഒന്നും ഇല്ലാതെ കുറച്ചു കൂടി പച്ചയായി സിനിമയിലൂടെ കാര്യങ്ങള്‍ പറയുന്നത് കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടമെന്നും ബൈജു പറഞ്ഞു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു