ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ‘പ്രമുഖ നടന്‍’ നിവിന്‍ പോളി അല്ലെന്ന് ‘ബേബി ഗേള്‍’ സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മ. സിനിമയുടെ സെറ്റില്‍ നിന്നും നിവിന്‍ പോളി ഇറങ്ങി പോയി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അരുണ്‍ വര്‍മ്മ വ്യക്തമാക്കി. ലിസ്റ്റിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നിര്‍മ്മാതാവ് നിവിനെ കുറിച്ചാണ് പറഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ഈ അഭ്യൂഹങ്ങളോടാണ് അരുണ്‍ വര്‍മ്മ പ്രതികരിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ പറഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയാനില്ല. എന്നാല്‍ നിവിന്‍ പറഞ്ഞ ഡേറ്റില്‍ വന്ന് അഭിനയിച്ചിരുന്നു. പ്രധാന ഭാഗങ്ങള്‍ എല്ലാം തീര്‍ത്തു. ഇനി കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ബാക്കി. നിവിന്‍ തുടര്‍ന്നും തങ്ങളുടെ സിനിമയില്‍ ഉണ്ടാകും എന്നാണ് അരുണ്‍ വര്‍മ്മ പറയുന്നത്.
അതേസമയം, ബേബി ഗേള്‍ സിനിമയിലെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറായില്ല. സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയത് ലിസ്റ്റിനെ ചൊടിപ്പിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.
ലിസ്റ്റിനും അരുണ്‍ വര്‍മ്മയും ഇന്‍സ്റ്റഗ്രാമില്‍ നിവിനെ അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു. ബേബി ഗേളില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അ?ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിന്‍ സിനിമയിലേക്ക് എത്തുന്നത്.