ആ സിനിമ നിര്‍മ്മിച്ചപ്പോള്‍ സ്വന്തം പേര് പ്രൊഡ്യൂസറുടെ പേരിന്റെ സ്ഥാനത്ത് എഴുതാന്‍ സാധിക്കാത്ത അവസ്ഥ, പലരും പിന്തിരിപ്പിച്ചതാണ്: ബാബുരാജ്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചേക്കേറിയ താരമാണ് ബാബുരാജ്. നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാണി വിശ്വനാഥ് തകര്‍ത്ത് അഭിനയിച്ച ദ ഗ്യാംഗ് സിനിമ നിര്‍മ്മിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ബാബുരാജ് ഇപ്പോള്‍ മനസു തുറന്നിരിക്കുന്നത്.

ഗ്യാംഗ് നിര്‍മ്മിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ പേരിന്റെ സ്ഥാന ത്ത് സ്വന്തം പേര് എഴുതാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു എന്ന് ബാബുരാജ് പറയുന്നു. അന്നൊന്നും ഒരു നടന്‍മാരും സിനിമ നിര്‍മ്മിക്കില്ല. നിര്‍മ്മിച്ചാല്‍ പിന്നെ സിനിമ കിട്ടില്ല. തന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞാണ് തന്റെ പേര് വയ്ക്കാതെ മറ്റൊരു പേര് വച്ചത്. ഇന്ന് അങ്ങനെയൊരു കാര്യമില്ല എന്ന് താരം പറയുന്നു.

ഗ്യാംഗ് സിനിമ വാണിയെ വച്ച് ചെയുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപ മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറേയും എന്നും ബാബുരാജ് കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2000ല്‍ റിലീസ് ചെയ്ത ഗ്യാംഗ് സംവിധാനം ചെയ്തത് ജെ. വില്യംസ് ആണ്. സ്റ്റെഫി, ജഗദിഷ്, സ്പടികം ജോര്‍ജ്, നെപോളിയന്‍, ബാബുരാജ്, സുവര്‍ണ മാത്യു, അബു സലിം, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അതേസമയം, നടന്‍ വിശാല്‍ നായകനാകുന്ന തമിഴ് സിനിമയിലാണ് ബാബുരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം