ജനറല്‍ ബോഡിക്കു മുമ്പ് എക്‌സിക്യൂട്ടീവ് ചേരും; ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ അന്ന് ചര്‍ച്ചയെന്ന് ബാബുരാജ്

സിനിമാ സംഘടനകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിറകെ താരസംഘടനയായ അമ്മയില്‍ അംഗത്വം തേടുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് 25 ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ സംഘടനാനേതാക്കള്‍ വ്യക്തമാക്കിയത്.

ഇപ്പോഴിതാ ശ്രീനാഥ് ഭാസി അംഗത്വത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുക. ജൂണ്‍ 25 ന് സംഘടനയുടെ ജനറല്‍ ബോഡിയാണ്. അതിന് മുന്‍പ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്.

അതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. അതില്‍ ഈ വിഷയം മുന്നോട്ട് വരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംയുക്തമായ തീരുമാനം ആണല്ലോ മൂന്ന് സിനിമ കഴിഞ്ഞവര്‍ ഏതെങ്കിലും ഒരു സംഘടനയുടെ കീഴില്‍ വരണം എന്നത്. നിര്‍മ്മാതാക്കളുടെ കരാറില്‍ തന്നെ വ്യക്തികളുമായല്ല മറിച്ച് അവര്‍ക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടി.

നടന് സുരക്ഷ ഉറപ്പാക്കാന്‍ സംഘടന വേണം. നിര്‍മ്മാതാക്കള്‍ പറയുന്നതിലും കുറേ കാര്യങ്ങളുണ്ട്, ബാബുരാജ് പറഞ്ഞു. അതേസമയം അമ്മയിലെ അംഗത്വത്തിനായി നേരത്തേ അപേക്ഷ നല്‍കിയിട്ടുള്ള വേറെയും താരങ്ങളുണ്ട്. ഇവരുടെ അംഗത്വക്കാര്യവും അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കും. അ്‌ദ്ദേഹം വ്യക്തമാക്കി.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്