ഒരിടിക്ക് പത്തു പേര്‍ പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..? വില്ലന്‍ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാല്‍ ചിരിവരും: ബാബു ആന്റണി

പൊന്നിയിന്‍ സെല്‍വന്‍, പവര്‍സ്റ്റാര്‍ എന്നീ സിനിമകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ് നടന്‍ ബാബു ആന്റണി. റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോള്‍ സിനിമയിലുണ്ടോയെന്നു സംശയമാണ് എന്നാണ് ബാബു ആന്റണി പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോള്‍ സിനിമയിലുണ്ടോയെന്നു സംശയമാണ്. ഒരിടിക്ക് പത്തു പേര്‍ പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..? വല്ല സയന്‍സ് ഫിക്ഷന്‍, ഫാന്റസി സിനിമയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, നാട്ടിന്‍പുറത്തു നടക്കുന്ന നാടന്‍ തല്ലിനിടെ ഇടികൊണ്ട വില്ലന്‍ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാല്‍ ചിരിവരും.

ടൈമിംഗ് ആണ് സംഘട്ടനത്തില്‍ പ്രധാനം. അതു പലര്‍ക്കുമില്ല ഇപ്പോള്‍. പുണെ എസ്‌ഐബിഎം കോളജില്‍ കായിക ഇനങ്ങളുടെയെല്ലാം നായകനായി മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ പരിചയക്കുറവുള്ള നടന്‍മാരില്‍ നിന്നു സിനിമയില്‍ കിട്ടേണ്ടിയിരുന്ന ചില തല്ലുകളില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറിയിട്ടുമുണ്ട് എന്നും ബാബു ആന്റണി പറയുന്നു.

പൊന്നിയിന്‍ സെല്‍വനില്‍ കോട്ടികന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. മണിരത്‌നം സിനിമ ചെയ്യുക എന്നത് നടനെന്ന നിലയില്‍ ജീവിതത്തില്‍ ലഭിക്കാവുന്ന സൗഭാഗ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണു വിളിച്ചപ്പോള്‍ തന്നെ കോവിഡ് കടന്ന് യുഎസില്‍ നിന്നെത്തിയത് എന്നും ബാബു ആന്റണി വ്യക്തമാക്കി.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍