ഡയലോഗ് വരുന്നില്ല, അവസാനം എം.ടി സാര്‍ നല്‍കിയത് ഒരു ഗ്ലാസ് റം; മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ബാബു ആന്റണി

വൈശാലിയില്‍ അഭിനയിച്ചപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ബാബു ആന്റണി. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് വൈശാലി ഷൂട്ടിനിടെയിലെ ഒരു രസകരമായ സംഭവം നടന്‍ വെളിപ്പെടുത്തിയത്.

വൈശാലിയുടെ ക്ളൈമാക്സില്‍ ഒരു ഡയലോഗ് ഉണ്ട്. ഞാന്‍ അതെന്താണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. സിനിമയുടെ ഷൂട്ടിങ് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. അതായത് ഋഷിശൃംഗന്‍ വരുന്നു. മഴ പെയ്യുന്നു. ഞാന്‍ മേലില്‍ ഒന്നും ഇടാത്തത് കൊണ്ട് തന്നെ ഭയങ്കര തണുപ്പ് ഒക്കെ ആയിരുന്നു,’

‘ലൈറ്റ് ആണെങ്കില്‍ പോയി കൊണ്ട് ഇരിക്കുന്നു. പക്ഷെ എനിക്ക് ഡയലോഗ് പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല വിറച്ചിട്ട്. എന്ത് ചെയ്യണം എന്നും എനിക്ക് അറിയില്ല. കുറെ പ്രാവശ്യം കട്ട് പറഞ്ഞു. ഞാന്‍ ഡയലോഗ് പറഞ്ഞിട്ടൊന്നും ശരിയാവുന്നില്ല. കുറെ ശ്രമിച്ചു. അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ തോളില്‍ പിടിച്ചു. നോക്കിയപ്പോള്‍ എം.ടി വാസുദേവന്‍ സാര്‍ .

‘അദ്ദേഹം കണ്ണുകൊണ്ട് താഴോട്ട് കാണിച്ചു. കയ്യില്‍ ഒരു ഗ്ലാസില്‍ റം ആയിരുന്നു. എന്നോട് തട്ടിക്കോളാന്‍ പറഞ്ഞു. അങ്ങനെ ആ റം എടുത്ത് കുടിച്ചിട്ട് ഞാന്‍ ഡയലോഗ് പറഞ്ഞു. അത് നല്ലൊരു അനുഭവമാണ്. ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു