പാതിവഴി മുടങ്ങിയ ആ സിനിമ പൂര്‍ത്തിയാക്കാന്‍ പണം തന്നു സഹായിച്ചത് സുരേഷ് ഗോപി: ബി ഉണ്ണികൃഷ്ണന്‍

പാതിവഴിയില്‍ മുടങ്ങിയ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കാന്‍ പണം തന്നു സഹായിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന “സ്റ്റാന്‍ഡ് അപ്പ്” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

“ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് ഞാന്‍ സിനിമാ രംഗത്തുകടന്നുവരുന്നത്. അത് ഒരു തിയേറ്ററിലും റിലീസ് ആയില്ല. വലിയ രീതിയിലുള്ള പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെച്ച സിനിമയായിരുന്നു. 8 ലക്ഷം രൂപയായിരുന്നു ബജറ്റ്. മൂന്നര ലക്ഷം രൂപ കൈയില്‍ വെച്ച് ആ സിനിമ നിന്നുപോകുമ്പോള്‍ ബാക്കി പണം തന്ന് സഹായിച്ചത് സുരേഷ് ഗോപിയാണ്. അന്ന് അദ്ദേഹം പത്രം സിനിമ ചെയ്യുന്ന സമയമായിരുന്നു.”

“ഞാന്‍ മാടമ്പിയും പ്രമാണിയുമൊക്കെ ചെയ്താണ് പൈസ ഉണ്ടാക്കുന്നത്. മമ്മൂക്കയെ വെച്ചുള്ള ഗാനഗന്ധര്‍വനില്‍ നിന്നുളള പൈസയാകും ആന്റോ ഇതില്‍ മുടക്കുക. സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. ഇത് മലയാള സിനിമയുടെ പുതിയ ഉണര്‍വാകും.” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്